കൊണ്ടോട്ടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച ഫുട്ബോൾ പരിശീലകൻ അറസ്റ്റിൽ

Published : Apr 24, 2023, 11:38 PM ISTUpdated : Apr 24, 2023, 11:39 PM IST
കൊണ്ടോട്ടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച ഫുട്ബോൾ പരിശീലകൻ അറസ്റ്റിൽ

Synopsis

എറണാകുളത്ത് ഫുട്ബോൾ ട്രെയിനിംഗ് ഉണ്ടന്ന് പറഞ്ഞാണ് 14 കാരനെ ഇയാൾ കൂടെ കൊണ്ട് പോയത്. എന്നാൽ പിന്നീട് ട്രെയിനിങ് ക്യാമ്പ് മാറ്റി വെച്ചു എന്നു പറഞ്ഞു കൊണ്ടോട്ടിയിലെ ഒരു ലോഡ്ജിൽ എത്തിച്ചായിരുന്നു പീഡനം

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച ഫുട്ബോൾ പരിശീലകൻ അറസ്റ്റിൽ. ഉറക്ക ഗുളിക നൽകി പീഡിപ്പിച്ചെന്നാണ് പരാതി. കൊണ്ടോട്ടി സ്വദേശി മുഹമ്മദ്‌ ബഷീർ ആണ് പിടിയിലായത്. ഈ മാസം 22 നാണ് സംഭവം. 

വിദ്യാർഥികൾക്ക് ഫുട്ബോൾ പരിശീലനം നൽകുന്നയാളാണ് അറസ്റ്റിലായ മുഹമ്മദ്‌ ബഷീർ. എറണാകുളത്ത് ഫുട്ബോൾ ട്രെയിനിംഗ് ഉണ്ടന്ന് പറഞ്ഞാണ് 14 കാരനെ ഇയാൾ കൂടെ കൊണ്ട് പോയത്. എന്നാൽ പിന്നീട് ട്രെയിനിംഗ് ക്യാമ്പ് മാറ്റി വെച്ചു എന്നു പറഞ്ഞു കൊണ്ടോട്ടിയിലെ ഒരു ലോഡ്ജിൽ എത്തിച്ചു.

പ്രതി കഴിക്കാറുള്ള ഉറക്ക ഗുളിക നൽകി പ്രകൃതി വിരുദ്ധ പീഡനം നടത്തി എന്നാണ് പരാതി. പീഡനത്തില്‍ ഭയന്ന 14 കാരൻ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാരാണ് സംഭവത്തേക്കുറിച്ച് പൊലീസിൽ പരാതി നൽകിയത്. കൊണ്ടോട്ടി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ കുട്ടികളെ പ്രതി പീഡനത്തിന് ഇരയാക്കിയോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

ഓട്ടിസം ബാധിച്ച 14 കാരനെ പീഡിപ്പിച്ചു; സ്വകാര്യ ബസ് ഡ്രൈവർക്ക് 7 വർഷം കഠിന തടവ്, പിഴ

ഉച്ചഭക്ഷണം നൽകാനായി പള്ളിമേടയിലെത്തിയ പെൺകുട്ടിയെ വൈദികൻ കയറിപ്പിടിക്കുകയും മോശമായി സംസാരിക്കുകയും ചെയ്ത  ഓർത്തഡോക്സ് സഭ വൈദികനായ ശെമവൂൻ റമ്പാനെ പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. പത്തനംതിട്ട സ്വദേശിയായ വൈദികൻ ഈസ്റ്റർ ആഘോഷത്തിന്റെ ഭാഗമായാണ് പള്ളിയിൽ താൽക്കാലിക ചുമതലയുമായെത്തിയതായിരുന്നു. 77 വയസ് പ്രായമുള്ള വൈദികനെ കേസിന് പിന്നാലെ ചുമതലയിൽ നിന്നും സഭ നീക്കിയിരുന്നു. 

ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയ വീട്ടമ്മയെ എസ് ഐ പീഡിപ്പിച്ചെന്ന് പരാതി; കേസെടുത്ത് പൊലീസ്

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും