മുൻ റെയില്‍വേ ജീവനക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; രണ്ട് തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍

Published : Apr 13, 2023, 03:09 AM ISTUpdated : Apr 13, 2023, 03:10 AM IST
മുൻ റെയില്‍വേ ജീവനക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; രണ്ട് തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍

Synopsis

പോസ്റ്റ്‌മോര്‍ട്ടത്തിനിടെയാണ് പ്രഭാകരന്റെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് തെളിഞ്ഞത്. വാരിയെല്ലുകള്‍ പൊട്ടിയിരുന്നെന്നും, ആന്തരിക ക്ഷതങ്ങള്‍ ഉണ്ടായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തുകയായിരുന്നു.

പാലക്കാട്: പാലക്കാട്ട് മുൻ റെയില്‍വേ ജീവനക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍. അകത്തേത്തറ സ്വദേശിയായ പ്രഭാകരനാണ് കൊല്ലപ്പെട്ടത്.മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് പ്രഭാകരന് മര്‍ദ്ദനമേറ്റത്. നാടോടികളായ പ്രതികളെ അങ്കമാലി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ മാസം അഞ്ചിനാണ് അകത്തേത്തറ മേലേപ്പുറം സ്വദേശി പ്രഭാകരനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനിടെയാണ് പ്രഭാകരന്റെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് തെളിഞ്ഞത്. വാരിയെല്ലുകള്‍ പൊട്ടിയിരുന്നെന്നും, ആന്തരിക ക്ഷതങ്ങള്‍ ഉണ്ടായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തുകയായിരുന്നു.പ്രഭാകരന്‍ ഒറ്റയ്ക്കു താമസിക്കുകയാണെന്നു മനസ്സിലാക്കിയ തമിഴ്നാട് സ്വദേശികളായ കുമാറും ലക്ഷ്മിയും പാഴ്വസ്തുക്കള്‍ ശേഖരിക്കാനെന്ന പേരില്‍ ഇടയ്ക്കിടെ വീട്ടിലെത്തിയിരുന്നു.പ്രദേശവാസികളില്‍ നിന്ന് ലഭിച്ച സൂചന പ്രകാരം പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് യുവതിയും, യുവാവും അറസ്റ്റിലായത്.

പ്രതികളെ പൊലീസ് പ്രഭാകരന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷണം നടത്തുന്നതിനിടെയാണ് കൃത്യം ചെയ്‌തെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. ഇവര്‍ക്ക് മറ്റേതങ്കിലും കേസുകളില്‍ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Read Also: കടവരാന്തയില്‍ കിടന്നുറങ്ങിയ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയില്‍

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്