
പത്തനംതിട്ട: പത്തനംതിട്ട പന്തളത്ത് വയോധികനെ ആക്രമിച്ച് സ്കൂട്ടർ മോഷ്ടിച്ച പ്രതികളെ സാഹസികമായി പോലീസ് പിടികൂടി. നൂറിലധികം സിസിടിവികളും പരിശോധിച്ച ആണ് പ്രതികളെ കണ്ടെത്തിയത്. ഉദ്യോഗസ്ഥരെ ആക്രമിച്ച രക്ഷപ്പെടാനും ഇവർ ശ്രമിച്ചു. കഴിഞ്ഞ ഇരുപത്തിയൊന്നാം തീയതി രാത്രി 10 മണിയോടെയായിരുന്നു ബൈക്കിൽ എത്തിയ നാലംഗ സംഘം തുളസീധരനെ തടഞ്ഞുനിർത്തി ആക്രമിച്ച ശേഷം സ്കൂട്ടറുമായി കടന്നു കളഞ്ഞത്. ജില്ലയുടെ വിവിധയിടങ്ങളിൽ താമസിക്കുന്ന ശരത്, കണ്ണൻ ഗണേഷ്, ശിവരാജൻ, അമിത് കുമാർ എന്നിവരാണ് പിടിയിലായത്.
പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചാണ് എസ്പി അന്വേഷണം ഊർജിതമാക്കിയത്. നൂറിലധികം സിസിടിവികൾ പരിശോധിച്ചു. അന്വേഷണ സംഘത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ പ്രതികൾ ഒരാളായ കണ്ണനെ തിരിച്ചറിഞ്ഞു. പിന്നീട് സാഹസികമായിട്ടാണ് പോലീസ് പ്രതികളെ പിടികൂടിയത്. കാരക്കാട്ടുള്ള ഒളിയിടത്തിൽ നിന്ന് സാഹസികമായിട്ടാണ് പ്രതികളെ പിടികൂടിയത്. പിടികൂടാനുള്ള ശ്രമത്തിനിടെ പോലീസിന് നേരെയും ആക്രമണം ഉണ്ടായി. കുറ്റവാളികളുടെ മർദ്ദനത്തിൽ തുളസീധരന് തലയിൽ അടക്കം പരിക്ക് ഏറ്റിരുന്നു. പിടിയിലായ നാല് പ്രതികൾക്കും വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam