
കൊല്ലം: പത്തനാപുരത്ത് മദ്യലഹരിയിൽ വീടുകയറി സ്ത്രീകളെയടക്കം മർദ്ദിച്ച കേസിൽ നാലു പേരെ പൊലീസ് പിടികൂടി. അറസ്റ്റിലായവരിൽ ചിലർ ലഹരിമരുന്ന് വിൽപ്പന സംഘത്തിലെ അംഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു.
മാങ്കോട് സ്വദേശികളായ രാജേന്ദ്രൻ ,ഷെമീർ ,അഖിൽ, അജിത് എന്നിവരാണ് പിടിയിലായത്. മാങ്കോട് എസ് എഫ്സികെ ക്വാർട്ടേഴ്സിലെ താമസക്കാരനായ മോഹനനെയും ഭാര്യ ലളിതയേയും വീട് കയറി അക്രമിച്ച കേസിലാണ് രാജേന്ദ്രൻ അറസ്റ്റിലായത്.
മാങ്കോട് ഒരിപ്പുറം കോളനിയിൽ പ്രശാന്തിനെ സംഘം ചേർന്ന് മർദ്ദിച്ച കേസിലാണ് ഷെമീർ, അഖിൽ, അജിത്ത് എന്നിവരെ അറസ്റ്റ് ചെയ്തത്. പ്രതികൾ സ്കൂൾ കോളേജ് വിദ്യാർത്ഥികള്‍ക്ക് കഞ്ചാവ് വില്പന നടത്തിവരുന്നവരാണെന്നും ഷെമീർ അടിപിടി, വ്യാജമദ്യ വില്പന എന്നിവ നടത്തിയ കേസുകളിൽ നേരത്തെയും പിടിയിലായിട്ടുണ്ടന്നും പൊലീസ് പറഞ്ഞു.
എസ് ഐമാരായ രാകേഷ്, വിനോദ്, മധുസൂദനൻ സിപിഒ മാരായ സായ് കുമാർ, സന്തോഷ് കുമാർ, രൻഞ്ജിത്ത്, മനേഷ്, നിക്സൺ, റിയാസ് എന്നിവരടങ്ങുന്ന സംഘമാണ് ഒളിവിലായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്തത്. പത്തനാപുരം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam