പട്ടാപ്പകൽ വീട്ടിൽ കയറി വീട്ടമ്മയെ കെട്ടിയിട്ടു, കവർന്നത് 57 പവൻ സ്വർണ്ണവും ലക്ഷങ്ങളും; 4 പേർ പിടിയിൽ 

Published : Mar 19, 2023, 08:18 PM ISTUpdated : Mar 19, 2023, 08:58 PM IST
പട്ടാപ്പകൽ വീട്ടിൽ കയറി വീട്ടമ്മയെ കെട്ടിയിട്ടു, കവർന്നത് 57 പവൻ സ്വർണ്ണവും ലക്ഷങ്ങളും; 4 പേർ പിടിയിൽ 

Synopsis

വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം 57 പവന്റെ സ്വർണാഭരണവും ഒന്നര ലക്ഷം രൂപയുമാണ്  കവർന്നത്. 

പാലക്കാട് : പാലക്കാട് കൽമണ്ഡപത്തിൽ പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ കെട്ടിയിട്ട്  സ്വർണം കവർന്ന കേസിൽ 4 പേർ പിടിയിൽ. പാലക്കാട് സ്വദേശികളായ സുരേഷ്, വിജയകുമാർ, റോബിൻ, പ്രദീപ് എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കൽമണ്ഡപം പ്രതിഭാനഗറിൽ അൻസാരിയുടെ ഭാര്യ ഷെഫീനയാണ് ആക്രമണത്തിനിരയായത്. വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം 57 പവന്റെ സ്വർണാഭരണവും ഒന്നര ലക്ഷം രൂപയുമാണ്  കവർന്നത്.  കവർച്ച ചെയ്ത സ്വർണ്ണം 18,55,000/- രൂപയ്ക്ക് കോയമ്പത്തൂരിലുളള സേട്ടുവിന് വിറ്റതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്. സിസിടിവി കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയമായ രീതിയിലുളള അന്വേഷണത്തിലൂടെയാണ് കേസിൽ തുമ്പുണ്ടാക്കാൻ കഴിഞ്ഞത്. കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് കസബ ഇൻസ്പെക്ടർ രാജീവ് എൻഎസ് അറിയിച്ചു. 

 

 

 

 

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്