ഫോൺ വിളിച്ച് തലശ്ശേരിയിലെത്തിച്ച് മ‍ർദ്ദനം, കാറും പണവും കവർന്നു; ദമ്പതികളടക്കമുള്ളവരെ പൂട്ടി പൊലീസ്

Published : Jun 15, 2023, 10:53 PM ISTUpdated : Jun 17, 2023, 12:09 AM IST
ഫോൺ വിളിച്ച് തലശ്ശേരിയിലെത്തിച്ച് മ‍ർദ്ദനം, കാറും പണവും കവർന്നു; ദമ്പതികളടക്കമുള്ളവരെ പൂട്ടി പൊലീസ്

Synopsis

ചിറക്കര സ്വദേശി ജിതിൻ ചിറക്കര ഇയാളുടെ ഭാര്യ അശ്വതി ഷഫ്നാസ് കെ പി, സുബൈർ എന്നിവരാണ് പിടിയിലായത്

കണ്ണൂർ: തലശ്ശേരിയിൽ അമ്പത്തിയാറുകാരനെ മർദ്ദിച്ച് പണവും കാറും കവർന്ന സംഭവത്തിൽ ദമ്പതികളടക്കം നാലുപേർ പിടിയിൽ. പുതിയതെരു ചിറക്കൽ സ്വദേശിയായ അമ്പത്തിയാറുകാരനാണ് അക്രമണത്തിന് ഇരയായത്‌. ചിറക്കര സ്വദേശി ജിതിൻ ചിറക്കര ഇയാളുടെ ഭാര്യ അശ്വതി ഷഫ്നാസ് കെ പി, സുബൈർ എന്നിവരാണ് പിടിയിലായത്.  ഇന്നലെ വൈകുന്നേരമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പരാതിക്കാരനെ ഫോൺ വിളിച്ച് തലശ്ശേരിയിലെത്തിക്കുകയും കാറിൽ കയറ്റി കൊണ്ട് പോയി മർദ്ദിച്ച ശേഷം കാറും പണവും  കവർന്ന് കടന്നുകളയുകയുമായിരുന്നു.

പോക്സോ കേസ് പ്രതി പൊന്തക്കാട്ടിൽ ഒളിച്ചിരുന്ന് പെൺകുട്ടിയുടെ അച്ഛനെ ആക്രമിച്ചു, സുഹൃത്തിനെ വെട്ടി; ജാമ്യമില്ല

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

അതേസമയം കൊച്ചിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത എറണാകുളം പുത്തൻകുരിശിൽ ഡേറ്റിഗ് ആപ്ലിക്കേഷൻ വഴി ഹണി ട്രാപ്പ് നടത്തിയ സംഘം തൃശൂർ സ്വദേശിയെ കൂടാതെ നിരവധി പേരെ കുടുക്കിയിട്ടുണ്ടെന്നതാണ്. ഇക്കാര്യം പൊലീസ് തന്നെയാണ് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് ഡേറ്റിഗ് ആപ്പ് വഴി ഹണി ട്രാപ്പ് നടത്തുന്ന മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. മൊബൈൽ ആപ്പ് ഉപയോഗിച്ച് സ്ത്രീ ശബ്ദം കൃത്രിമമായി ഉണ്ടാക്കിയാണ് പല ജില്ലകളിൽ നിന്നുള്ളവരെ ഇവർ കെണിയിൽ പെടുത്തുന്നതെന്ന് പുത്തൻകുരിശ് ഡി വൈ എസ് പി ടി ബി വിജയൻ പറഞ്ഞു. രണ്ട് വർഷമായി തട്ടിപ്പ് തുടരുന്ന സംഘം പത്ത് ലക്ഷം രൂപ വരെ പലരിൽ നിന്ന് കൈക്കലാക്കിയിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്. തൃശൂർ സ്വദേശി പ്രിൻസ് ആണ് ഹണിട്രാപ്പ് സംഘത്തിലെ മുഖ്യസൂത്രധാരൻ. ഇയാളുടെ പങ്കാളി അശ്വതി, കൊല്ലം സ്വദേശി അനൂപ് എന്നിവരുമായി ചേർന്നാണ് ഇവർ യുവാക്കളെ കെണിയിലാക്കിയിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുമ്ട്. വടക്കൻ പറവൂർ സ്വദേശി നൽകിയ പരാതിയിലാണ് പുത്തൻകുരിശ് പൊലീസ് ഈ തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്തത്. ഡേറ്റിംഗ് ആപ്പ് വഴിയാണ് സംഘം യുവാക്കളെ കണ്ടെത്തുക. ചാറ്റിൽ കറക്കി വീഴ്ത്തിയാൽ പിന്നെ ഫോൺ വിളി തുടങ്ങും. സ്ത്രീശബ്ദം കൃത്രിമമായി ഉണ്ടാക്കി ഫോൺ വിളിച്ചായിരുന്നു തട്ടിപ്പ്.

സ്ത്രീ ശബ്ദമുണ്ടാക്കാൻ ആപ്പ്, കെണിയൊരുക്കാൻ ഡേറ്റിംഗ് ആപ്പ്, ചാറ്റ്, ഭീഷണി; കൊച്ചിയിലെ ഹണിട്രാപ്പ് ഇങ്ങനെ...

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ