Rape : 11കാരനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിച്ചു; യുവാവ് അറസ്റ്റില്‍

Published : Nov 25, 2021, 10:58 AM ISTUpdated : Nov 25, 2021, 11:07 AM IST
Rape : 11കാരനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിച്ചു; യുവാവ് അറസ്റ്റില്‍

Synopsis

മദ്‌റസ അധ്യാപകനായിരുന്ന ഇയാള്‍ക്കെതിരെ 2015ല്‍ മദ്‌റസാ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ പോക്‌സോ കേസ് നിലവിലുണ്ട്. മാലൂര്‍ പൊലീസാണ് അന്ന് കേസെടുത്തത്. 

കൂത്തുപറമ്പ്: മദ്‌റസിയില്‍ (Madrasa) പോകുകയായിരുന്ന 11 കാരനെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡിനത്തിനിരയാക്കാന്‍(sexual assault)  ശ്രമിച്ച യുവാവ് അറസ്റ്റില്‍A(Arrest). മാലൂര്‍ ശിവപുരം സ്വദേശി കൊല്ലന്‍പറമ്പ് ഫൈസലിനെയാണ്(28) കൂത്തുപറമ്പ് പൊലീസ് (Police) അറസ്റ്റ് ചെയ്തത്. ഈ മാസം 17നാണ് കേസിനാസ്പദമായ സംഭവം. മദ്‌റസയിലേക്ക് പോകുകയായിരുന്ന കുട്ടിയെ പ്രതി ബൈക്കില്‍ കയറ്റി തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. പ്രതിയെ ഇതേ സ്ഥലത്ത് വീണ്ടും കണ്ട കുട്ടി ബൈക്കിന്റെ നമ്പര്‍ കുറിച്ചെടുത്ത് പൊലീസിന് കൈമാറി.

കാസര്‍കോട് നീലേശ്വരം പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതി ശിവപുരം സ്വദേശി ഫൈസലാണെന്ന് വ്യക്തമായി. ഇയാളുടെ ഭാര്യ വീടാണ് നീലേശ്വരത്തുള്ളത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും. മദ്‌റസ അധ്യാപകനായിരുന്ന ഇയാള്‍ക്കെതിരെ 2015ല്‍ മദ്‌റസാ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ പോക്‌സോ കേസ് നിലവിലുണ്ട്. മാലൂര്‍ പൊലീസാണ് അന്ന് കേസെടുത്തത്.

 KSEB : ജീവനക്കാരന്‍റെ മരണം; വൈദ്യുതിയെത്തിയത് സ്വകാര്യ സ്ഥാപനത്തിലെ ജനറേറ്ററില്‍ നിന്ന്, കണക്ഷന്‍ വിച്ഛേദിച്ചു
 

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്