ഭാര്യയെ പീഡിപ്പിച്ച് കൊല ചെയ്യാന്‍ സഹോദരന്മാരെ ഉപയോഗിച്ച് ഭർത്താവ്, അറസ്റ്റ്

Published : Jan 23, 2024, 07:35 PM IST
ഭാര്യയെ പീഡിപ്പിച്ച് കൊല ചെയ്യാന്‍ സഹോദരന്മാരെ ഉപയോഗിച്ച് ഭർത്താവ്, അറസ്റ്റ്

Synopsis

ർതൃ സഹോദരിയെ മേളയ്ക്ക് കൊണ്ടുപോകാനെന്ന പേരിലാണ് പ്രതികൾ കൂട്ടിക്കൊണ്ട് വന്ന് ബലാത്സംഗം ചെയ്ത് കൊന്നത്. യുവതിയുടെ മുഖം മനസിലാവാതാരിക്കാനായി ഇഷ്ടിക കൊണ്ട് അടിച്ച് തകർക്കുകയും ചെയ്തു.

ഫത്തേപൂർ: സഹോദരന്റെ ഭാര്യയെ ക്രൂരമായി പീഡിപ്പിക്കുകയും പിന്നാലെ ഇഷ്ടിക കൊണ്ട് ഇടിച്ച് കൊല്ലുകയും ചെയ്ത സംഭവത്തിൽ നാല് പേർ പിടിയിൽ. ദുബായിലുള്ള സഹോദരന്റെ നിർദേശം അനുസരിച്ചായിരുന്നു ക്രൂരത. ഉത്തർ പ്രദേശിലെ ഫത്തേപൂരിലാണ് സംഭവം. ജനുവരി 20നാണ് മുഖത്തിനടക്കം ക്രൂരമായ പരിക്കുകളോടെ യുവതിയുടെ നഗ്നമായ മൃതദേഹം നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ കുടിവെള്ള ടാങ്കിൽ നാട്ടുകാർ കണ്ടെത്തിയത്. നാട്ടുകാർ നൽകിയ വിവരം അനുസരിച്ച് ഇവിടെത്തിയ പൊലീസ് സംഭവ സ്ഥലത്ത് ഉപയോഗിച്ച നിലയിലുള്ള സോഫ്റ്റ് ഡ്രിങ്ക് ബോട്ടിലുകളും ഭക്ഷ്യ വസ്തുക്കളും കണ്ടെത്തിയിരുന്നു.

തുടർന്ന് നടന്ന അന്വേഷണത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഭർത്താവിന്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് പോയ ഭർതൃ സഹോദരിയെ മേളയ്ക്ക് കൊണ്ടുപോകാനെന്ന പേരിലാണ് പ്രതികൾ കൂട്ടിക്കൊണ്ട് വന്ന് ബലാത്സംഗം ചെയ്ത് കൊന്നത്. യുവതിയുടെ മുഖം മനസിലാവാതാരിക്കാനായി ഇഷ്ടിക കൊണ്ട് അടിച്ച് തകർക്കുകയും ചെയ്തു. യുവതിയുടെ ഭർത്താവിന്റെ നിർദ്ദേശം അനുസരിച്ചായിരുന്നു ക്രൂരതയെന്നാണ് പിടിയിലായ സഹോദരങ്ങൾ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. യുവതിയുടെ ഭർത്താവിനെ പിടികൂടാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്. 

കൂട്ട ബലാത്സംഗത്തിന് ശേഷം തലയ്ക്കേറ്റ പരിക്കും രക്തം വാർന്നുമാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശദമാക്കുന്നത്. യുവതിയെ ഭർത്താവിന്റെ സഹോദരങ്ങളാണ് കൂട്ടിക്കൊണ്ട് പോയതെന്നും അപായപ്പെടുത്തിയത് ഇവരാകുമെന്നുമുള്ള യുവതിയുടെ വീട്ടുകാരുടെ മൊഴിയാണ് കേസിൽ നിർണായകമായത്. വൻ തുക വാഗ്ദാനം ചെയ്താണ് യുവതിയുടെ ഭർത്താവ് ക്രൂരത ചെയ്യിപ്പിച്ചതെന്നാണ് അറസ്റ്റിലായവർ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്