കാറുകൾ ഉരസി, പിന്നാലെ വാക്കേറ്റം, ബോണറ്റിലേക്ക് ചാടിക്കയറിയ യുവാവുമായി കുതിച്ച് പാഞ്ഞ് ആഡംബര കാർ, കേസ്

Published : Jan 23, 2024, 06:56 PM IST
കാറുകൾ ഉരസി, പിന്നാലെ വാക്കേറ്റം, ബോണറ്റിലേക്ക് ചാടിക്കയറിയ യുവാവുമായി കുതിച്ച് പാഞ്ഞ് ആഡംബര കാർ, കേസ്

Synopsis

കാറിൽ കയറി മുന്നോട്ട് പോകാന്‍ ഡ്രൈവർമാരിലൊരാൾ ശ്രമിച്ചതോടെയാണ് അപരൻ കാറിന്റെ ബോണറ്റിന് മുകളിലേക്ക് കയറിയത്. എന്നാൽ ബോണറ്റിന് മുകളിലുള്ള ആളെ പരിഗണിക്കാതെ കാർ അമിത വേഗതയിൽ ഓടിച്ച് പോവുകയാണ് യുവാവ് ചെയ്തത്.  

ബെംഗലുരു: വാക്കേറ്റത്തിനിടെ കാർ ഓടിച്ച് പോകാനുള്ള ശ്രമത്തിന്റെ ഭാഗമായി കാറിന്റെ ബോണറ്റിൽ കയറിയിരുന്ന യുവാവുമായി കുതിച്ച് പാഞ്ഞ് ആഡംബര കാർ. കർണാടകയിലെ ബെംഗലുരുവിലാണ് സംഭവം. ജനുവരി 15 മാരമ്മ ക്ഷേത്രത്തിന് സമീപത്ത് നടന്ന സംഭവം പുറത്ത് വരുന്നത് സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ്. രാത്രി 8.50ഓടെയാണ് സംഭവം.

ആഡംബര കാർ ഒരു ടാക്സി വാഹനത്തിലിടിച്ചതിന് പിന്നാലെയാണ് സംഭവങ്ങളുടെ ആരംഭം. രണ്ട് ഡ്രൈവർമാരും തമ്മിൽ വാക്കു തർക്കമുണ്ടായി. ഇതിനിടയിൽ കാറിൽ കയറി മുന്നോട്ട് പോകാന്‍ ഡ്രൈവർമാരിലൊരാൾ ശ്രമിച്ചതോടെയാണ് അപരൻ കാറിന്റെ ബോണറ്റിന് മുകളിലേക്ക് കയറിയത്. എന്നാൽ ബോണറ്റിന് മുകളിലുള്ള ആളെ പരിഗണിക്കാതെ കാർ അമിത വേഗതയിൽ ഓടിച്ച് പോവുകയാണ് യുവാവ് ചെയ്തത്.

എന്നാൽ സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഓടിയടുത്തതിന് പിന്നാലെ യുവാവ് ബ്രേക്ക് പിടിച്ചു. ഇതിന് പിന്നാലെ ബോണറ്റിലിരുന്ന യുവാവ് നിലത്തേക്ക് വീഴുകയായിരുന്നു. സമീപത്തെ സിസിടിവിയിൽ ആണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ അജ്ഞാതരായ ആളുകൾക്കെതിരെ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഇരു വിഭാഗക്കാരും പരാതിയുമായി പൊലീസിനെ സമീപിക്കാത്ത സാഹചര്യത്തിലാണ് ഇത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം