
പാരീസ്: ക്ലാസില്‍ പ്രവാചകന്‍റെ ചിത്രം കാണിച്ച് ക്ലാസ് എടുത്തുവെന്ന് ആരോപിച്ച് ചരിത്ര ആധ്യപകനെ കഴുത്ത് അറുത്തു കൊലപ്പെടുത്തി. അക്രമിയെ പിന്നീട് പൊലീസ് വെടിവച്ചു കൊലപ്പെടുത്തി. ഫ്രഞ്ച് തലസ്ഥാനമായ പാരീസിലാണ് സംഭവം എന്നാണ് പൊലീസ് പ്രോസിക്യൂട്ടറെ ഉദ്ധരിച്ച് ഫ്രഞ്ച് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
പടിഞ്ഞാറന്‍ പാരീസിലെ പ്രാന്ത പ്രാന്ത പ്രദേശമായ കോണ്‍ഫ്ലിയാന്‍സ് സെയ്ന്‍റ് ഹോണറീനിലാണ് സംഭവം അരങ്ങേറിയത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് അധ്യാപകന്‍ പഠിപ്പിക്കുന്ന സ്കൂളിന് അടുത്തുവച്ചാണ് കൊലപാതകം നടന്നത് എന്നാണ് പൊലീസ് പറയുന്നത്. അതേ സമയം ഭീകരാക്രമണമെന്ന് പ്രസിഡന്‍റ് മാധ്യമങ്ങളെ അറിയിച്ചു.
ഇര ഒരു ചരിത്ര അധ്യാപികനാണെന്നും, അടുത്തിടെ ഇവര്‍ ക്ലാസില്‍ പ്രവാചകന്‍ മുഹമ്മദിന്‍റെ ക്യാരിക്കേച്ചര്‍ വച്ച് ഒരു ക്ലാസ് എടുത്തിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. ഭീകര സംഘടനകളുമായി ബന്ധമുള്ള ഒരു കൊലപാതകമായാണ് പൊലീസ് ഇത് അന്വേഷിക്കുന്നത് എന്നാണ് പൊലീസ് പ്രോസിക്യൂട്ടര്‍ അറിയിക്കുന്നത്.
ഒരുമാസം മുന്‍പ് മുസ്‌ലിം വിദ്യാര്‍ഥികളോട് ക്ലാസില്‍ നിന്ന് ഇറങ്ങിപ്പോവാന്‍ അഭ്യര്‍ഥിച്ചതിനുശേഷമാണ് അധ്യാപകന്‍ മറ്റ് കുട്ടികളെ കാര്‍ട്ടൂണ്‍ കാണിച്ചത് എന്നാണ് റിപ്പോര്‍ട്ട് പ്രതിഷേധിച്ചവരുമായി സ്കൂളില്‍ വിളിച്ച യോഗത്തിന്റെ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് കൊലപാതകം നടന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam