പൊലീസുകാരനെ ആക്രമിച്ച് കഞ്ചാവ് കേസിലെ പ്രതി ഓടി രക്ഷപ്പെട്ടു; സംഭവം ഇടുക്കിയില്‍

Published : Oct 30, 2022, 11:53 PM ISTUpdated : Oct 31, 2022, 12:04 AM IST
പൊലീസുകാരനെ ആക്രമിച്ച് കഞ്ചാവ് കേസിലെ പ്രതി ഓടി രക്ഷപ്പെട്ടു; സംഭവം ഇടുക്കിയില്‍

Synopsis

കഞ്ചാവ് കേസിലെ പ്രതി സുനീറാണ് പൊലീസുകാരനെ പരിക്കേൽപ്പിച്ചത്. പരിക്കേറ്റ മുട്ടം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഷാജി എം എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടുക്കി: തൊടുപുഴ മുട്ടത്ത് പൊലീസുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം കഞ്ചാവ് കേസിലെ പ്രതി ഓടി രക്ഷപ്പെട്ടു. കഞ്ചാവ് കേസിലെ പ്രതി സുനീറാണ് പൊലീസുകാരനെ പരിക്കേൽപ്പിച്ചത്. പരിക്കേറ്റ മുട്ടം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഷാജി എം എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

അതേസമയം,, വണ്ടിപ്പെരിയാറയില്‍ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന പന്ത്രണ്ട് ഗ്രാം കഞ്ചാവുമായി യുവാവ് പൊലീസിന്‍റെ പിടിയിലായി. വണ്ടിപ്പെരിയാർ മൂലക്കയം പോബ്സ് എസ്റ്റേറ്റിൽ മണികണ്ഠൻ (31) ആണ് പൊലീസ് പിടിയിലായത്. മുമ്പും കഞ്ചാവ് കൈവശം വച്ച് വിൽപന നടത്തിയതിന് ഇയാൾക്കെതിരെ വണ്ടിപ്പെരിയാർ പൊലീസ് കേസെടുത്തിരുന്നു.

അതിനിടെ, വയനാട് കൽപ്പറ്റയിൽ കഞ്ചാവുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. കണിയാമ്പറ്റ സ്വദേശി സലാം, കൽപ്പറ്റ സ്വദേശി ജോസ് എന്നിവരാണ് അറസ്റ്റിലായത്. കാൽ കിലോ കഞ്ചാവുമായി പ്രതികളെ എക്സൈസാണ് പിടികൂടിയത്. ഇവർ മുൻപും കഞ്ചാവ് കേസുകളിൽ പ്രതികളായവരാണ്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഇരുചക്ര വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.

Also Read: കോതമംഗലത്ത് സ്കൂളിലെ സെക്യൂരിറ്റി ഓഫീസിൽ കഞ്ചാവ് വേട്ട, 5 പേർ കസ്റ്റഡിയിൽ; സുരക്ഷാജീവനക്കാരൻ ഓടി രക്ഷപ്പെട്ടു

എറണാകുളം കോതമംഗലത്ത് സ്കൂളിലെ സെക്യൂരിറ്റി ഓഫീസിലും കഞ്ചാവ് വേട്ട നടന്നു. സെക്യൂരിറ്റി ജീവനക്കാരന്‍റെ മുറിയിൽ നിന്ന്  വില്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് പൊതികൾ എക്സൈസ് സംഘം കണ്ടെത്തിയത്. റെയ്ഡിനിടയിൽ സെക്യൂരിറ്റി ജീവനക്കാരൻ പാലാ സ്വദേശി സാജു ഓടി രക്ഷപ്പെട്ടു. കഞ്ചാവ് ഇടപാടിനെത്തിയെ അഞ്ച് പേർ പിടിയിലായി. സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ലഹരി ഇടപാടുകൾ തടയാനുള്ള പരിശോധനയ്ക്കിടയിലാണ് നെല്ലിക്കുഴിയിലെ സ്വകാര്യ പബ്ലിക്ക്  സ്കൂൾ സെക്യൂരിറ്റി തന്നെ ക‌ഞ്ചാവ് വിൽപ്പന നടത്തുന്നതായി വിവരം ലഭിച്ചത്.  

ഇന്നലെ രാത്രിയോടെ ഉദ്യോഗസ്ഥരെത്തിയപ്പോൾ  പരിശോധനയ്ക്കായി സ്കൂൾ കോമ്പൗണ്ടിൽ എത്തിയപ്പോൾ  നിരവധി പേർ ക‌ഞ്ചാവ് ഉപയോഗിക്കുകയായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്തപ്പോഴാണ് സെക്യൂരിറ്റി ജീവനക്കാരന്‍റെ മുറി കേന്ദ്രീകരിച്ചാണ് ഇടപാടെന്ന് വ്യക്തമായത്. റെയ്ഡ് അറിഞ്ഞതോടെ പാല സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ സാജു ഓടി രക്ഷപ്പെട്ടു. ഇയാളുടെ മുറയിൽ വിൽപ്പനയ്ക്കായി ഒരുക്കിയ ക‌ഞ്ചാവ് പൊതികളുണ്ടായിരുന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്
'7 വയസ് പ്രായമുള്ള മകളെ സന്യാസിനിയാക്കാൻ നിർബന്ധിക്കുന്നു', കസ്റ്റഡി ആവശ്യവുമായി കുടുംബ കോടതിയിൽ അച്ഛൻ