
ഭോപ്പാൽ: കോടതിമുറിക്ക് പുറത്തുവച്ച് സ്ത്രീയെ മർദ്ദിച്ച് അഭിഭാഷകൻ. മധ്യപ്രദേശിലെ ഷാഹ്‌ദോൾ ജില്ലയിലെ ബിയോഹാരി മേഖലയിലാണ് സംഭവം. 58 കാരനായ അഭിഭാഷകൻ വ്യവഹാരക്കാരിയായ സ്ത്രീയെയാണ് ആളുകൾ നോക്കി നിൽക്കെയാണ് മർദ്ദിച്ചത്. ആക്രമണത്തിൽ പൊലീസ് കേസെടുത്തു. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
23 കാരിയായ ഭാരതി പട്ടേലിനാണ് കോടതി പരിസരത്ത് വച്ച് മർദ്ദനമേറ്റത്. ഇവരുവടെ പിന്നാലെ അഭിഭാഷകൻ ഭഗവാൻ സിംഗ് ഓടുന്നതും കോടതി കോമ്പൗണ്ടിൽ അവളുടെ പുറകിൽ അടിക്കുന്നതും കാണാം. അതേസമയം ആളുകൾ നിശബ്ദരായ കാഴ്ചക്കാരായി തുടരുന്നതും സ്ത്രീയെ സഹായിക്കാൻ ശ്രമം നടത്തിയില്ലെന്നതും വീഡിയോയിൽ വ്യക്തം.
മെയ് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവുമായുള്ള തർക്കത്തെ തുടർന്നാണ് യുവതി കോടതിയിൽ എത്തിയതെന്നും പൊലീസ് ഓഫീസർ രവീന്ദ്ര പ്രകാശ് കൌൾ പറഞ്ഞു. ഭാരതി പട്ടേലിന്റെ പരാതിയിൽ ഭഗവാൻ സിങ്ങിനെതിരെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം സംഭവം തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് ജില്ലാ ബാർ അസോസിയേഷൻ പ്രസിഡന്റ് രാകേഷ് സിംഗ് ബാഗേൽ പ്രതികരിച്ചത്. യുവതി മുലയൂട്ടുന്ന അമ്മയാണെന്നും ഭർത്താവിൽനിന്ന് ജീവനാംശം തേടുന്നതുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ നിലനിൽക്കുകയാണെന്നും ഭർത്താവിന്റെ അഭിഭാഷകനാണ് ഭഗവാൻ സിങ്ങെന്നുമാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam