കറുകച്ചാല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പെണ്‍കുട്ടിക്ക് കുത്തേറ്റു; പിന്നില്‍ പ്രണയപ്പക?

Published : Oct 27, 2022, 01:28 PM ISTUpdated : Oct 27, 2022, 02:03 PM IST
കറുകച്ചാല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പെണ്‍കുട്ടിക്ക് കുത്തേറ്റു; പിന്നില്‍ പ്രണയപ്പക?

Synopsis

സംഭവത്തില്‍ പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.  ആക്രമണം പ്രണയപ്പകയെ തുടര്‍ന്നാണെന്നാണ് പ്രാഥമിക നിഗമനം. 

കോട്ടയം: കോട്ടയം ചങ്ങനാശേരി കറുകച്ചാലിൽ പെൺകുട്ടിക്ക് കുത്തേറ്റു. പെൺകുട്ടിയുടെ മുൻ സുഹൃത്താണ് കുത്തിയത്. കറുകച്ചാൽ പൊലീസ് സ്റ്റേഷന്‌ മുന്നിൽ ഉച്ചയോടെയാണ് സംഭവം നടന്നത്. സംഭവത്തില്‍ പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സുഹൃത്തിനൊപ്പം കറുകച്ചാലില്‍ വന്നതായിരുന്നു പാമ്പാടി കുറ്റക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടി. മുൻ സുഹൃത്തായ അഖില്‍ കത്രിക കൊണ്ടാണ് ആക്രമിച്ചത്. കൈ വിരലിലന് കുത്തേറ്റ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി. തുടര്‍ന്ന് പെണ്‍ക്കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. പരിക്ക് ഗുരുതരമല്ല. ആക്രമണം പ്രണയപ്പകയെ തുടര്‍ന്നാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ