കണ്ണൂരിൽ വീട്ടിൽ വൻ കവർച്ച, 25 പവൻ സ്വർണ്ണവും പണവും നഷ്ടമായി

Published : May 14, 2022, 11:09 AM ISTUpdated : May 14, 2022, 01:04 PM IST
കണ്ണൂരിൽ വീട്ടിൽ വൻ കവർച്ച, 25 പവൻ സ്വർണ്ണവും പണവും നഷ്ടമായി

Synopsis

ജലീലും കുടുംബവും കണ്ണൂരിലെ ഒരു മരണ വീട്ടിലേക്ക് പോയ സമയത്താണ് കവർച്ച നടന്നത്.

കണ്ണൂര്‍ : കണ്ണൂര്‍ പെരളശ്ശേരിയിൽ വൻ കവ‍ർച്ച. പള്ളിയത്ത് ഒരു വീട്ടിൽ നിന്നും 25 പവൻ സ്വർണ്ണവും പണവും കവർന്നു. പള്ളിയത്തെ അബ്ദുൾ ജലീലിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിൽ സൂക്ഷിച്ച സ്വര്‍ണ്ണവും നാല്  ലക്ഷത്തോളം രൂപയുമാണ് നഷ്ടപ്പെട്ടത്. ജലീലും കുടുംബവും കണ്ണൂരിലെ ഒരു മരണ വീട്ടിലേക്ക് പോയ സമയത്താണ് കവർച്ച നടന്നത്. വീടിന്റെ പിൻവാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. സാധനങ്ങളെല്ലാം വലിച്ചിട്ട നിലയിലാണ്. സമീപത്ത് സിസിടിവികളില്ലാത്തത് അന്വേഷണത്തിന് തിരിച്ചടിയാണ്. ചക്കരക്കൽ സി ഐ എൻ കെ സത്യനാഥന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. നിലവിൽ മൊബൈൽ ടവ‍ര്‍ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

ഗുരുവായൂരിൽ സ്വർണ്ണ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച, മൂന്ന് കിലോ സ്വർണ്ണവും പണവും കവർന്നു, സിസിടിവി ദൃശ്യങ്ങൾ

ഗുരുവായൂരിൽ സ്വർണ്ണ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച, മൂന്ന് കിലോ സ്വർണ്ണവും പണവും കവർന്നു, സിസിടിവി ദൃശ്യങ്ങൾ

കൊച്ചി: ഗുരുവായൂർ തമ്പുരാൻപടിയിൽ സ്വർണ്ണ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച. വീട്ടിൽ സൂക്ഷിച്ച മൂന്ന് കിലോ സ്വർണ്ണവും രണ്ട് ലക്ഷം രൂപയും കവർന്നു. സ്വർണ്ണ വ്യാപാരിയായ കുരഞ്ഞിയൂർ ബാലന്റെ വീട്ടിലാണ് രാത്രിയിൽ 7 മണിക്കും 9 മണിക്കും ഇടയിൽ കവർച്ച നടന്നത്. വീട്ടിലെ സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. എന്നാലിതിൽ മുഖം വ്യക്തമല്ല. വീടിന്റെ പുറക് വശത്തെ വാതിൽ കുത്തി തുറന്നാണ് കവർച്ച നടത്തിയത്. പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചു. 371 പവനോളം നഷ്ടമായെന്നാണ് വീട്ടുകാർ നൽകുന്ന വിവരം. ഡോഗ് സ്വാഡും ഫിംഗർപ്രിന്റ് വിഭാഗവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കും. 

പതിനായിരം വർഷങ്ങൾക്ക് മുമ്പ് കാണാതായ പാമ്പിനെ വീണ്ടും കണ്ടെത്തി...

p> 

 

 

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും