റോഡ് മുറിച്ച് കടക്കവേ വാഹനമിടിച്ചു, വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം, ഇടിച്ച വാഹനം നിർത്താതെ പോയി

Published : May 14, 2022, 09:43 AM ISTUpdated : May 14, 2022, 09:52 AM IST
റോഡ് മുറിച്ച് കടക്കവേ വാഹനമിടിച്ചു, വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം, ഇടിച്ച വാഹനം നിർത്താതെ പോയി

Synopsis

ബസ് കയറാനായി റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. ഇടിച്ച വാഹനം നിർത്താതെ പോയി. 

കൊച്ചി: അങ്കമാലിയിൽ മിനി ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് വടകര സ്വദേശിനിയായ അമേയ പ്രകാശാണ് മരിച്ചത്. കാലടി യൂണിവേഴ്സിറ്റി കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കലോത്സവം കഴിഞ്ഞ ശേഷം രാത്രി പതിനൊന്ന് മണിയോടെ തിരികെ നാട്ടിലേക്ക് പോകാൻ ബസ് കയറായായി അങ്കമാലി ബസ് സ്റ്റാൻഡിലെത്തിയതായിരുന്നു അമേയ. റോഡ് മുറിച്ച് കടക്കവേയാണ് അപകടമുണ്ടായത്. അമേയ തൽക്ഷണം മരിച്ചു. ഇടിച്ച വാഹനം നിർത്താതെ പോയി. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് വേണ്ടി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്
വാടകക്ക് താമസിക്കാനെത്തിയത് ഒരാഴ്ച മുമ്പ്, വീട്ടുടമ വന്ന് നോക്കിയത് കുട്ടിയുടെ കരച്ചിൽ കേട്ട്; പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ