കൊല്ലം ചവറ സ്വദേശി അനൂപ് കൃഷ്ണനാണ് ക്ലബ്ബിലെ ചീട്ടുകളിയിൽ പിടിയിലായ പൊലീസുകാരന്‍.   പത്തനംതിട്ട എആർ ക്യാമ്പിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനാണ്

പത്തനംതിട്ട: പത്തനംതിട്ട കുമ്പനാട് നാഷണൽ ക്ലബ്ബിൽ പണം വെച്ച് ചീട്ടുകളിച്ചവര്‍ പൊലീസിന്‍റെ പിടിയിലായി. ക്ലബ്ബ് അംഗങ്ങളായ 12 പേരാണ് പിടിയിലായത്. പിടിയിലാവരിൽ ഒരാൾ പൊലീസുകാരൻ ആണ്. 

കൊല്ലം ചവറ സ്വദേശി അനൂപ് കൃഷ്ണനാണ് ക്ലബ്ബിലെ ചീട്ടുകളിയിൽ പിടിയിലായ പൊലീസുകാരന്‍. പത്തനംതിട്ട എആർ ക്യാമ്പിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനാണ്. ഇയാൾ കേസിൽ ഒമ്പതാം പ്രതിയാണ്. ഇവരില്‍ നിന്ന് 10,13,510 രൂപ പിടിച്ചെടുത്തു.