അതിവിദഗ്ദ്ധമായി ഒളിപ്പിച്ച് കടത്തിയ സ്വർണം നെടുമ്പാശേരിയിൽ കസ്റ്റംസ് വിഭാഗം പിടികൂടി

Web Desk   | Asianet News
Published : Feb 12, 2020, 08:58 AM IST
അതിവിദഗ്ദ്ധമായി ഒളിപ്പിച്ച് കടത്തിയ സ്വർണം നെടുമ്പാശേരിയിൽ കസ്റ്റംസ് വിഭാഗം പിടികൂടി

Synopsis

വേദന സംഹാരിയായ ബാമുകളുടെ അടപ്പിനുള്ളിലും, ചുരിദാറിനുള്ളിലും ഒളിപ്പിച്ചാണ് സ്വർണം കടത്തിയത് അതിവിദഗ്ദ്ധമായി ഒളിപ്പിച്ച സ്വർണ്ണം സൂക്ഷ്മ പരിശോധനയിലൂടെയാണ് കണ്ടെത്തിയത്

കൊച്ചി: നെടുമ്പാശേരി വഴി കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് വിഭാഗം പിടികൂടി. കാർഗോ വഴിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. അതിവിദഗ്ദ്ധമായി ഒളിപ്പിച്ച സ്വർണ്ണം സൂക്ഷ്മ പരിശോധനയിലൂടെയാണ് കണ്ടെത്തിയത്.

വേദന സംഹാരിയായ ബാമുകളുടെ അടപ്പിനുള്ളിലും, ചുരിദാറിനുള്ളിലും ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. വൃത്താകൃതിയിൽ പരത്തിയെടുത്താണ് ബാമുകളുടെ അടപ്പിനുള്ളിൽ ഒളിപ്പിച്ചത്. ദീർഘ ചതുരാകൃതിയിൽ നീളത്തിലായി പരത്തിയെടുത്ത സ്വർണമാണ് ചുരിദാറിനുള്ളിൽ ഒളിപ്പിച്ചത്. അരകിലോയോളം തൂക്കമുണ്ടായിരുന്നു ഈ സ്വർണത്തിന്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
 

PREV
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്