
പാലക്കാട്: പാലക്കാട് (Palakkad) പള്ളിപ്പുറം ഗ്രാമത്തില്‍ വൃദ്ധ ദമ്പതികളുടെ 26 ലക്ഷം രൂപ വില വരുന്ന സ്വര്‍ണാഭരണം കവര്‍ന്ന കേസിലെ (GOLD THEFT) പ്രതികൾ അറസ്റ്റിൽ. കോഴിപ്പതി സ്വദേശികളായ അമല്‍ രാജും ഭാര്യ കലാമണിയുമാണ് അറസ്റ്റിലായത്. ഇരുവരും വൃദ്ധ ദമ്പതികളുടെ വീട്ടിലെ ജോലിക്കാരായിരുന്നു. വൃദ്ധ ദമ്പതികളുടെ വീട്ടില്‍ നിന്ന് പല സമയത്തായാണ് പ്രതികള്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. പാലക്കാട് സൗത്ത് പൊലീസാണ് പ്രതികളെ പിടികൂടിയത്.
പൂജയ്ക്ക് വയ്ക്കാനായി സ്വര്‍ണാഭരണം തേടിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. പൊലീസെത്തും മുമ്പ് അമല്‍രാജും ഭാര്യയും കടന്നുകളഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പണയം വച്ചിരുന്ന സ്വര്‍ണാഭരണങ്ങളില്‍ ഒരുഭാഗം പൊലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു. നഷ്ടപ്പെട്ട സ്വര്‍ണം പൂര്‍ണമായി വീണ്ടെടുക്കാനുള്ള അന്വേഷണം നടക്കുകയാണെന്ന് സൗത്ത് സി ഐ ഷിജു എബ്രഹാം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam