Latest Videos

വസ്ത്രങ്ങളിലും ഗൃഹോപകരണങ്ങൾക്കിടയിലും ഒളിപ്പിച്ച് കടത്തി; കരിപ്പൂരിൽ പിടികൂടിയത് 1.3 കോടിയുടെ സ്വര്‍ണ്ണം

By Web TeamFirst Published Mar 23, 2023, 10:35 PM IST
Highlights

ശരീരത്തിനുള്ളിലും എയർപോഡിനുള്ളിലും വസ്ത്രങ്ങൾക്കുള്ളിലും  ഗൃഹോപകരണങ്ങൾക്കിടയിലുമാണ്‌ കൊണ്ടുവന്നത്. മലപ്പുറം കാളികാവ്  സ്വദേശിയായ മുഹമ്മദ് നൂറുദ്ദിൻ,കാസറഗോഡ് സ്വദേശിയായ അബ്ദുൽ സലാം,കോഴിക്കോട് പുതുപ്പാടി സ്വദേശിയായ ഹുസൈൻ എന്നിവരാണ് പിടിയിലായത്.

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ മൂന്ന് വ്യത്യസ്ത കേസുകളിലായി 1.3 കോടി രൂപ മതിക്കുന്ന സ്വർണ്ണം കസ്റ്റംസ് പിടികൂടി.  രണ്ടേകാൽ കിലോഗ്രാമോളം സ്വർണ്ണമാണ് പിടികൂടിയത്. 

ശരീരത്തിനുള്ളിലും എയർപോഡിനുള്ളിലും വസ്ത്രങ്ങൾക്കുള്ളിലും  ഗൃഹോപകരണങ്ങൾക്കിടയിലുമാണ്‌ കൊണ്ടുവന്നത്. മലപ്പുറം കാളികാവ്  സ്വദേശിയായ മുഹമ്മദ് നൂറുദ്ദിൻ,കാസറഗോഡ് സ്വദേശിയായ അബ്ദുൽ സലാം,കോഴിക്കോട് പുതുപ്പാടി സ്വദേശിയായ ഹുസൈൻ എന്നിവരാണ് പിടിയിലായത്.

 

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ പിടികൂടിയത് കടത്തിക്കൊണ്ട് വന്ന 297 കോടിയുടെ സ്വര്‍ണമെന്ന് കണക്കുകള്‍ പറയുന്നു. 2019 മുതല്‍ 2002 നവംബര്‍ മാസം വരെയുള്ള കണക്കാണിത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് 2019 ല്‍ 443 കേസുകളും 2020 ല്‍ 258 കേസുകളും 2021ല്‍ 285 കേസുകളും 2022 നവംബര്‍ വരെ 249 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2019 ല്‍ 212.29 കിലോ, 2020 ല്‍ 137.26 കിലോ, 2021 ല്‍ 211.23 കിലോ 2022 ല്‍ 194.20 കിലോ എന്നിങ്ങനെയാണ് സ്വര്‍ണം പിടികൂടിയത്.

കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി പിടികൂടിയ സ്വര്‍ണത്തിന്റെ മൂല്യം : 2019 (67.90 കോടി) 2020 (56.13 കോടി) 2021 (89.83 കോടി) 2022 (82.65 കോടി) എന്നിങ്ങനെയാണ്. ഡിആര്‍ഐ, കസ്റ്റംസ് പ്രിവന്റീവ് വിഭാഗങ്ങള്‍ പിടികൂടിയതിന് ഇതിന് പുറമെയാണിത്. കഴിഞ്ഞ ജനുവരി അവസാനം ആണ് പൊലീസ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയ്ഡ് പോസ്റ്റ് തുടങ്ങിയത്. മലപ്പുറം എസ്പി സുജിത്ത് ദാസാണ് സ്വര്‍ണക്കടത്ത് പിടികൂടാന്‍ ഇത്തരം ഒരു സംവിധാനം ഒരുക്കാന്‍ നിശ്ചയിച്ചത്. വിമാനത്താവളത്തിന് പുറത്തെ പോസ്റ്റ് വഴിയുള്ള പൊലീസിന്‍റെ ഈ സ്വര്‍ണവേട്ട കസ്റ്റംസിനെ സംബന്ധിച്ച് തലവേദന ആണ്.

Read Also: അജ്ഞാതർ വീടുകയറി ആക്രമിച്ചു, നാട്ടുകാരറിഞ്ഞത് ആംബുലൻസെത്തിയപ്പോൾ മാത്രം; പരിക്കേറ്റ വീട്ടമ്മ മരിച്ചു

click me!