
പാലക്കാട്: തേങ്കുറിശ്ശിയിൽ അജ്ഞാതരുടെ ആക്രമണത്തിൽ പരുക്കേറ്റ വീട്ടമ്മ മരിച്ചു. കോട്ടപള്ളത്ത് സ്വദേശിനി ഉഷയാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. ഭർത്താവുമായി പിണങ്ങിക്കഴിയുകയായിരുന്ന ഉഷ ഒറ്റയ്ക്കായിരുന്നു തേൻകുറിശ്ശിയിലെ വീട്ടിൽ താമസിച്ചിരുന്നത്. രാത്രിയോടെ ഒരു സംഘം ആളുകൾ വീട്ടിൽ അതിക്രമിച്ച് കയറി ഉഷയെ ആക്രമിക്കുകയായിരുന്നു. ഉഷയെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ആംബുലൻസ് എത്തിയപ്പോഴാണ് സമീപവാസികൾ ആക്രമണ വിവരം അറിയുന്നത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഉഷയെ പാലക്കാട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. രാവിലെ ചികിത്സയിരിക്കുകയാണ് ഉഷ മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം ആക്രമണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കുഴൽമന്നം പൊലീസ് വ്യക്തമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാകും അന്വേഷണം നടക്കുക. ട