അഞ്ചാം ക്ലാസുകാരിയോട് കൊടുംക്രൂരത, 54 കാരനായ പ്യൂണും സംഘവും കൂട്ട ബലാത്സംഗം ചെയ്തു, വീണ്ടും നടുങ്ങി തലസ്ഥാനം

Published : Mar 23, 2023, 07:27 PM ISTUpdated : Mar 23, 2023, 11:00 PM IST
അഞ്ചാം ക്ലാസുകാരിയോട് കൊടുംക്രൂരത, 54 കാരനായ പ്യൂണും സംഘവും കൂട്ട ബലാത്സംഗം ചെയ്തു, വീണ്ടും നടുങ്ങി തലസ്ഥാനം

Synopsis

എം സി ഡി സ്കൂളിലെ വിദ്യാർത്ഥിയാണ് ബലാത്സംഗത്തിന് ഇരയായത്

ദില്ലി: രാജ്യ തലസ്ഥാനത്ത് വീണ്ടും നടുക്കുന്ന കൂട്ട ബലാത്സംഗം. ദില്ലിയിലെ സ്കൂളിൽ അഞ്ചാം ക്ലാസുകാരിയെ സ്കൂൾ ജീവനക്കാരനും സംഘവും ചേർന്നാണ് കൂട്ട ബലാത്സംഗം ചെയ്തത്. ദില്ലിയിലെ എം സി ഡി സ്കൂളിലെ വിദ്യാർത്ഥിയാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. 54 വയസുള്ള പ്യൂണും സംഘവുമാണ് അഞ്ചാം ക്ലാസുകാരിയോടെ കൊടും ക്രൂരത കാട്ടിയത്. പ്രതികളെ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇവരെ ഇനിയും പിടികൂടാനായിട്ടില്ല. പ്രതികൾക്കായുള്ള തെരച്ചിൽ ഊ‍ർജ്ജിതമാക്കിയെന്നാണ് പൊലീസ് പറയുന്നത്.

മകളെ പ്രണയിച്ചു, ഒളിച്ചോടി വിവാഹം, നവ വരനോട് ഭാര്യാപിതാവിന്‍റെ ക്രൂരത; വഴിയിൽ തടഞ്ഞ് കഴുത്തിന് വെട്ടികൊന്നു

അതേസമയം കോഴിക്കോട് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേ‍ർ കസ്റ്റഡിയിലായി എന്നതാണ്. കോഴിക്കോട് നഗരത്തിലെ ഫ്ലാറ്റിലെത്തിച്ച് യുവതിയെ ലഹരി നൽകി പീഡിപ്പിച്ചെന്ന പരാതിയിലാണ് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശികളായ പ്രതികളെ നടക്കാവ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. സിനിമ നിർമാതാക്കളെന്ന പരിചയപ്പെടുത്തി പ്രതികൾ സിനിമയിൽ അവസരം ഉറപ്പ് നൽകിയാണ് കണ്ണൂർ സ്വദേശിനിയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തിയത്. അറിയപ്പെടുന്ന സിനിമ സീരിയൽ താരവും ഇവർക്കൊപ്പം ഉണ്ടായിരുന്നു എന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശികളായ രണ്ടു പേരെ നടക്കാവ് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത്. പ്രതികൾക്ക് ഒത്താശ നൽകിയ സീരിയൽ താരം ആരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഈ നടിയാണ് പ്രതികളെ പെൺകുട്ടിക്ക് പരിചയപ്പെടുത്തിയത് എന്നാണ് വിവരം. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് സൂചന. ഇവരെ കണ്ടെത്താനായി ടവർ ലൊക്കേഷനുകളും ഫോൺ രേഖകളും പൊലീസ് ശേഖരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാനഡയെ ഞെട്ടിച്ച സ്കൂളിലെ വെടിവയ്പിന് പിന്നിൽ 18കാരി, കൊല്ലപ്പെട്ടവരിൽ ഏറെയും വിദ്യാർത്ഥികൾ
കേരളത്തിൽ ആദ്യം, പത്ത് ലക്ഷത്തിന്റെ ക്രിപ്റ്റോ കറൻസി ഔദ്യോഗിക ക്രിപ്റ്റോ വാലറ്റിലേക്ക് മാറ്റി പൊലീസ്, പരാതിക്കാരന് ആശ്വാസം