
തൃശൂർ: അന്തിക്കാട് നിധിലിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎം കണ്ണൂര്‍ ലോബിയെന്ന് ബിജെപി. നിധില്‍ കൊല്ലപ്പെടുന്നതിന് മൂന്നു ദിവസം മുമ്പ് കണ്ണൂരിലെ സിപിഎം പ്രവർത്തകൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് അദ്ദേഹം പുറത്തുവിട്ടു.
'മൂന്നു ദിവസത്തിനു ശേഷം തൃശൂരിൽ നിന്ന് സന്തോഷ വാർത്ത വരുന്നുണ്ട്'. ഈ മാസം ആറിന് സിപിഎം കൊലക്കേസ് പ്രതി ജിജോ തില്ലങ്കേരി ഫേസ്ബുക്കിലിട്ട പോസ്റ്റാണിത്. അന്തിക്കാട്ടെ നിധിലിന്റെ കൊലപാതകവുമായി കണ്ണൂർ സംഘത്തിനു ബന്ധമുണ്ടെന്നതിന്രെ തെളിവായി ഈ ഫെയ്സ്ബുക്ക് പോസ്റ്റാണ് ബിജെപി പുറത്തുവിട്ടത്.
മാത്രമല്ല നിധിലിൻറെ കൊലപാതകത്തെ കുറിച്ച് ദിവസങ്ങള്ഡക്ക് മുമ്പ് അന്തിക്കാട് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. നിധിലിനെ വധിക്കാൻ എത്തിയവരുടെ വീടുകളിൽ ദിവസങ്ങള്‍ക്ക് മുമ്പ് പൊലീസ് റെയ്ഡ് നടത്തിയത് ഇതിന്റെ അടിസ്ഥാനത്തിലെന്നാണ് ബിജെപി ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ വധഭീഷണിയുള്ള വിവരം നിധിലിനെ പൊലീസ് അറിയിച്ചില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആരോപിച്ചു. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ കണ്ണൂർ ബന്ധം കൂടി അന്വേഷിക്കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.
തൃശ്ശൂരിൽ പട്ടാപ്പകൽ കൊലപാതകം: കൊലക്കേസ് പ്രതിയെ റോഡിലിട്ട് വെട്ടിക്കൊന്നു...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam