
കൊല്ലം: കൊല്ലം കടയ്ക്കലില്‍ പിടിച്ചു പറിയും ഭീഷണിപ്പെടുത്തലും പതിവാക്കിയ ഗുണ്ടാ നേതാവിനെ (Goon Leader) പൊലീസ് (Police) അറസ്റ്റ് ചെയ്തു. വ്യാപാരികളുടെ നിരന്തര പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ലാറ എന്ന് വട്ടപ്പേരുളള ഷിജു ആണ് അറസ്റ്റിലായത്. കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിട്ടുളളയാളാണ് ഷിജു. കഴിഞ്ഞ രണ്ടു മാസമായി കടയ്ക്കല്‍ മാര്‍ക്കറ്റിനോടുളള ചേര്‍ന്നുളള ബിവറേജസ് ഔട്ട് ലെറ്റ് കേന്ദ്രീകരിച്ച് ഷിജുവും സംഘവും ഗുണ്ടാപ്പിരിവ് വ്യാപകമാക്കിയിരുന്നു.
ആദ്യം പണം പിരിച്ചിരുന്നത് ബിവറേജസ് ഔട്ട് ലെറ്റില്‍ മദ്യം വാങ്ങാനെത്തുന്നവരില്‍ നിന്ന് മാത്രമായിരുന്നു. എന്നാല്‍, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാര്‍ക്കറ്റില്‍ കച്ചവടം നടത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുളളവരുടെ പക്കല്‍ നിന്ന് പണപ്പിരിവ് തുടങ്ങി. ആളുകളില്‍ നിന്ന് പണം പിടിച്ചു പറിച്ച് ബൈക്കില്‍ കടന്നു കളയുന്ന സംഭവങ്ങളും ഒന്നിലേറെ തവണ ഉണ്ടായി. ഇതോടെയാണ് വ്യാപാരികള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
കടയ്ക്കല്‍ പന്തള മുക്കില്‍ നിന്നാണ് പൊലീസ് ലാറയെ അറസ്റ്റ് ചെയ്തത്. പിടിച്ചുപറി, ഗുണ്ടാപിരിവ് നടത്തുക തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു. കാപ്പാ കേസിൽ ശിക്ഷ കഴിഞ്ഞ് എത്തിയ ഷിജു ജാമ്യ വ്യവസ്ഥകൾ ലംഘിച്ച സാഹചര്യത്തില്‍ ഇയാളെ വീണ്ടും തടങ്കലിലേക്ക് മാറ്റാന്‍ നടപടികള്‍ തുടങ്ങിയതായും പൊലീസ് അറിയിച്ചു.
ഒടുവിൽ പൊലീസിന്റെ വലയിൽ ടെമ്പർ ബിനുവും സംഘവും വീണു; നിർണായക അറസ്റ്റ്
ഇടുക്കി വണ്ടിപ്പെരിയാറിൽ ഒളിച്ചുകഴിയുകയായിരുന്ന ആലപ്പുഴയിലെ ഗുണ്ടാ സംഘം പിടിയിൽ. കുപ്രസിദ്ധ ഗുണ്ട ടെമ്പർ ബിനു ഉൾപ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ആര്യാട് സ്വദേശി വിമലിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഇവര്‍ വണ്ടിപ്പെരിയാറിലേക്ക് കടക്കുകയായിരുന്നു. ബിനുവിന്റെ കൂട്ടാളിയുടെ സുഹൃത്തിന്റെ വീട്ടിലാണ് ഇവര്‍ ഒളിച്ചുകഴിഞ്ഞത്. സംശയം തോന്നിയ സുഹൃത്ത് തന്നെയാണ് വണ്ടിപ്പെരിയാര്‍ പൊലീസിൽ വിവരം അറിയിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam