
ആലപ്പുഴ: മെഡിക്കൽ കോളജ് ജീവനക്കാരന്റെ വീട് ആക്രമിച്ച കേസിലെ പ്രതികളായ രണ്ടുപേർ അറസ്റ്റിൽ. ആലപ്പുഴ വലിയചുടുകാട് കിഴക്ക് കെ മധുവിന്റെ വീട് ആക്രമിച്ച് മക്കളെ വെട്ടിപരിക്കേൽപ്പിച്ച കേസിലാണ് രണ്ട് പേരെ ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടിയത്. ആലപ്പുഴ മുനിസിപ്പൽ കൈതവന വാർഡിൽ പള്ളിപ്പറമ്പ് വീട്ടിൽ ലിനോജ് കെ ജെ, കൈതവന വാർഡിൽ ശങ്കരശേരിവീട്ടിൽ വിനുശങ്കർ എന്നിവരാണ് പിടിയിലായത്. ഇതിൽ ലിനോജ് കാപ്പാ നിയമപ്രകാരം തടവിൽ കഴിഞ്ഞശേഷം അടുത്തയിടെ ജാമ്യത്തിൽ ഇറങ്ങിയ ആളാണ്. വധശ്രമം ഉൾപ്പെടെ പത്തോളം കേസിൽ പ്രതിയാണ് ലിനോജ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊവിഡിനെ തുരത്താന്‍ ചാണകവും ഗോമൂത്രവും; കിലോയ്ക്ക് 500 രൂപ, വില്‍പ്പനക്കാരന്‍ അറസ്റ്റില്‍
ഭാര്യയുടെ ബാഗിൽ സൂക്ഷിച്ച കത്തിയെടുത്ത് അയൽവാസി കുത്തി; കോഴിക്കോട്ട് യൂത്ത് ലീഗ് നേതാവ് മരിച്ചു
തൃശൂരിൽ കൊവിഡ് സംശയിച്ച് ഡോക്ടറെ ഫ്ലാറ്റിൽ പൂട്ടിയിട്ടു; അസോസിയേഷൻ ഭാരവാഹികൾ അറസ്റ്റിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam