അവധിക്ക് വീട്ടിൽ വന്ന് മടങ്ങും വഴി ക്രൂരത, കലബുറഗിയിൽ സർക്കാർ സ്കൂൾ അധ്യാപികയെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം റോഡിലിട്ട് കത്തിച്ച നിലയിൽ

Published : Apr 06, 2026, 11:09 AM IST
government school teacher murder

Synopsis

ജോലിയുടെ സൗകര്യത്തിനായി ബീദറിലായിരുന്നു ജ്യോതി താമസിച്ചിരുന്നത്. ആഴ്ചയിൽ ഒരു ദിവസം കലബുറഗിയിലെ വീട്ടിലേക്ക് വരാറുണ്ടായിരുന്നു.

കലബുറഗി: കർണാടകയിൽ സർക്കാർ സ്കൂൾ അധ്യാപികയെ മാരകായുധങ്ങൾ കൊണ്ട് വെട്ടിക്കൊന്ന ശേഷം മൃതദേഹം റോഡരികിലിട്ട് കത്തിച്ച് അക്രമികൾ.കലബുറഗി ജില്ലയിലെ കമലാപുരം താലൂക്കിലുള്ള കൽമൂഡ് ഗ്രാമത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. കൽമൂഡ് ഗ്രാമത്തിലെ റോഡരികിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.57 വയസ്സുള്ള ജ്യോതി കപാലെയാണ് കൊല്ലപ്പെട്ടത്. കലബുറഗി നഗരത്തിലെ ആനന്ദ് കോളനിയിൽ താമസിക്കുന്ന ജ്യോതി ബീദർ ജില്ലയിലെ ഭാൽക്കി താലൂക്കിലുള്ള വഞ്ചാരഖേഡ ഗ്രാമത്തിലെ സ്കൂളിലാണ് പഠിപ്പിച്ചിരുന്നത്. ജോലിയുടെ സൗകര്യത്തിനായി ബീദറിലായിരുന്നു ജ്യോതി താമസിച്ചിരുന്നത്. ആഴ്ചയിൽ ഒരു ദിവസം കലബുറഗിയിലെ വീട്ടിലേക്ക് വരാറുണ്ടായിരുന്നു. കലബുറഗിയിൽ നിന്ന് ബീദറിലേക്ക് തിരികെ പോകുന്ന വഴിയാണ് ജ്യോതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. 

കമലാപുരത്തിനടുത്തുള്ള കൽമൂഡ് എന്ന സ്ഥലത്തായിരുന്നു മൃതദേഹം കിടന്നിരുന്നത്. അക്രമികൾ ജ്യോതിയെ കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചതാണെന്നാണ് പൊലീസ് വിലയിരുത്തൽ. സംഭവത്തിൽ കമലാപുരം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം പൂർത്തിയായാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീഴ്ചകൾ മുതലെടുത്ത് അടുപ്പം നേടി, വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥയെ ബ്ലാക്ക്മെയിൽ ചെയ്ത് പീഡിപ്പിച്ചെന്ന കേസിൽ വ്യവസായി അറസ്റ്റിൽ
സൗഹൃദം നടിച്ച് അപാർട്മെന്റിലേക്ക് വിളിച്ച് വരുത്തി, പാലാരിവട്ടത്ത് യുവാവിന് നേരിടേണ്ടി വന്നത് ക്രൂര മർദനം