ബാറിലെ വാക്കുതർക്കം കലാശിച്ചത് കൊലപാതകത്തിൽ; കൊല്ലത്ത് യുവാവിനെ കൊലപ്പെടുത്തി, 3 പേർ കസ്റ്റ‍ഡിയിൽ

Published : Apr 04, 2026, 08:28 PM IST
kollam kadakkal murder

Synopsis

വീട്ടിലേക്ക് മടങ്ങിയ ശരത്തിനെ പ്രതികൾ പിൻതുടർന്നെത്തി ആക്രമിക്കുകയായിരുന്നു. അഞ്ചുമുക്കിലെ ഭാര്യ വീട്ടിൽ ആയിരുന്നു ശരത്തിന്റെ താമസം. 

കൊല്ലം: കൊല്ലം കടയ്ക്കലിൽ യുവാവിനെ കൊലപ്പെടുത്തി. കടയ്ക്കൽ അഞ്ചുമുക്കിന് സമീപത്തായിരുന്നു സംഭവം. വയല സ്വദേശിയായ ശരത് കുമാർ ആണ് കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷയിൽ എത്തിയ സംഘം യുവാവിനെ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിൽ രണ്ട് പേർ കടയ്ക്കൽ പൊലീസിൻ്റെ‌ കസ്റ്റഡിയിലായിട്ടുണ്ട്. ബാറിൽ വെച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ശരത്തും പ്രതികളും തമ്മിൽ വാക്കു തർക്കം ഉണ്ടായി. വീട്ടിലേക്ക് മടങ്ങിയ ശരത്തിനെ പ്രതികൾ പിൻതുടർന്നെത്തി ആക്രമിക്കുകയായിരുന്നു. അഞ്ചുമുക്കിലെ ഭാര്യ വീട്ടിൽ ആയിരുന്നു ശരത്തിന്റെ താമസം.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹിതയായ സലൂൺ ജീവനക്കാരിയോട് പ്രണയാഭ്യർത്ഥന, പിന്നാലെ വിവാഹിതനായ സലൂൺ ഉടമയ്ക്ക് മർദ്ദനം
രക്ഷകർത്താവെന്ന പേരിലെത്തി,നഴ്സറി സ്കൂളിൽ വടിവാളുമായി യുവാവിന്റെ ക്രൂരത, 4 പിഞ്ചുകുട്ടികൾക്ക് ജീവൻ നഷ്ടമായി, അറസ്റ്റ്