ബത്തേരിയിൽ തക്കാളിപ്പെട്ടിയിൽ ഒളിപ്പിച്ച് കടത്തിയ അരക്കോടിയോളം രൂപയുടെ കുഴൽപ്പണം പിടികൂടി

By Web TeamFirst Published Jun 30, 2020, 6:40 PM IST
Highlights

ബത്തേരി മുത്തങ്ങ ചെക്ക് പോസ്റ്റിൽ അരകോടിയോളം  രൂപയുടെ കുഴൽപ്പണം പിടികൂടി.

കല്‍പ്പറ്റ: പച്ചക്കറി വണ്ടിയില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന 48.6 ലക്ഷം രൂപയുടെ കുഴല്‍പ്പണം മുത്തങ്ങ അതിര്‍ത്തിയില്‍ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കൊടുവള്ളി ആവിലോറ കൂടിലാട്ടുമ്മല്‍ ഷുക്കൂര്‍ (42) നെ സുല്‍ത്താന്‍ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു.

 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഗുണ്ടല്‍പേട്ടില്‍ നിന്ന് ഉള്ളിയും തക്കാളിയും കയറ്റി വന്ന ഗുഡ്‌സ് ഓട്ടോയിലാണ് രേഖകളില്ലാത്ത പണം കണ്ടെത്തിയത്. തക്കാളിപ്പെട്ടിക്കുള്ളിലായിരുന്നു പണം.  താമരശ്ശേരി ഭാഗത്തേക്കാണ് പണം കൊണ്ടുപോയിരുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. 

ജില്ലാ പൊലീസ് മേധാവി ആര്‍ ഇളങ്കോയുടെ നിര്‍ദേശ പ്രകാരം നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി വി. രജികുമാറിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്‌ക്വാഡും ബത്തേരി ഇന്‍സ്പെക്ടര്‍ ജി പുഷ്പകുമാറും സംഘവും ചേര്‍ന്നാണ് വാഹന പരിശോധന നടത്തിയത്. കര്‍ണാടക അതിര്‍ത്തിയായ മൂലഹള്ള ചെക് പോസ്റ്റുകടന്നുവന്ന വാഹനത്തെ അതിര്‍ത്തിയില്‍വച്ച് പോലീസ് തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു.

തിരുവനന്തപുരത്തെ നാല് ക്ഷേത്രങ്ങളില്‍ മോഷണം

ടിക് ടോക് താരം ബ്യൂട്ടി പാര്‍ലറില്‍ കൊല്ലപ്പെട്ട നിലയില്‍; മരണശേഷവും ഫോണില്‍ നിന്ന് മെസേജ്...

 

click me!