
തിരുവനന്തപുരം: ഐ.എ.എസ് കോച്ചിങ് ക്ലാസ് കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടിയെ കടന്നുപിടിച്ച് ദേഹോപദ്രവമേല്‍പിച്ച കേസിലെ പ്രതിയെ വഞ്ചിയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാക്കട മണ്ണൂര്‍കര ഉത്തരംകോട് കുന്തിരിമൂട്ടില്‍ ജി.എസ് ഭവനില്‍ പ്രസാദിനെ (47) ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഞായറാഴ്ച വൈകീട്ട് നാലിന് ആണ് സംഭവം. കുന്നുംപുറത്ത് ഐ.എ.എസ് കോച്ചിങ് ക്ലാസ് കഴിഞ്ഞ് മള്ളൂര്‍ റോഡിലെത്തിയ പെണ്‍കുട്ടിയെ കണ്ട പ്രസാദ് അശ്ലീലച്ചുവയോടെ സംസാരിക്കുകയും തുടർന്ന് കടന്നുപിടിച്ച് ദോഹോപദ്രവമേല്‍പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവം കണ്ട നാട്ടുകാർ പ്രതിയെ തടഞ്ഞുവെച്ച് വഞ്ചിയൂർ പൊലീസിന് കൈമാറുകയായിരുന്നു. വഞ്ചിയൂര്‍ എസ്.എച്ച്.ഒ ഗിരിലാലിന്‍റെ നേതൃത്വത്തില്‍ എസ്.ഐ അനീഷ്‌കുമാര്‍, ജിഷ്ണു, ജസ്റ്റിന്‍ മോസസ്, ജയകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അരുണ്‍കുമാര്‍, ഷാജി എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു, തുറന്നുപറയാൻ സാഹചര്യം ഉണ്ടാകണം: ഹൈക്കോടതി ചീഫ് ജസ്റ്റിസ്
മൂന്നാര്‍: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുകയാണെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി. മോശമായുള്ള സ്പര്‍ശനം പോലും നിയമപരമായി ശിക്ഷ ലഭിക്കാവുന്ന കുറ്റക്യത്യമാണ്. അത്തരം സാഹചര്യങ്ങളിൽ അടുത്ത് ഇടപഴകുന്നവരില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ അതിക്രമങ്ങൾ നേരിടേണ്ടിവന്നാല്‍ അത് രക്ഷിതാക്കളോടോ ബന്ധക്കളോടോ തുറന്നു പറയാന്‍ കുട്ടികള്‍ ത തയ്യാറാവണം. എങ്കിൽ മാത്രമേ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുവാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
മാട്ടുപ്പെട്ടി ഹൈറേഞ്ച് സ്‌കൂളിൽ വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി ദേവികുളം താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മറ്റിയുടെയും സ്‌കൂളിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ തണൽ എന്ന പേരിൽ തുടങ്ങിയ പോക്‌സോ ക്ലബ്ലിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുന്നു അദ്ദേഹം. ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ കരുത്താണ് അതിക്രമം നേരിടേണ്ടിവരുന്ന കുട്ടികള്‍ക്ക് നീതി ഉറപ്പാക്കുന്നതോടൊപ്പം സംരക്ഷണം ഏര്‍പ്പെടുത്തുവാനും കഴിയുന്നത്. പോക്‌സോ ക്ലമ്പുകള്‍ രൂപീകരിക്കുന്നത് വഴി കുട്ടികള്‍ക്ക് ലൈംഗിക അതിക്രമങ്ങളില്‍ നിന്നും സംരക്ഷണം ഒരുക്കുന്നതോടൊപ്പം നിയമവ്യവസ്ഥയെപ്പറ്റി ബോധവത്കരണം നടത്താനും സാധിക്കുന്നുവെന്നും ജസ്റ്റിസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam