Murder : പ്രണയവിവാഹം: അമ്മ മകളെ പിടിച്ചുവച്ചു, സഹോദരൻ കഴുത്തറുത്തു, തലയറ്റ മൃതദേഹത്തിനൊപ്പം ഫോട്ടോയെടുപ്പും

Published : Dec 06, 2021, 12:04 PM IST
Murder : പ്രണയവിവാഹം: അമ്മ മകളെ പിടിച്ചുവച്ചു, സഹോദരൻ കഴുത്തറുത്തു, തലയറ്റ മൃതദേഹത്തിനൊപ്പം ഫോട്ടോയെടുപ്പും

Synopsis

സ്വന്തം മകളെ കൊലപ്പെടുത്താന്‍ അമ്മയാണ് പതിനേഴുകാരനായ മകന് ഒത്താശ ചെയ്തത്. കഴുത്തറുക്കാൻ അമ്മ മകളെ പിടിച്ച് വച്ചുകൊടുത്തുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. തലയറ്റ മൃതദേഹത്തോടൊപ്പം ഫോട്ടോയും ഇവര്‍ എടുത്തു. 

ഔറംഗബാദ്:  പ്രണയ വിവാഹം ചെയ്തതിന് പ്രതികാരമായി സഹോദരിയുടെ തലവെട്ടി മാറ്റി 17കാരനായ സഹോദരന്‍ (teenager beheaded sister for eloping). മഹാരാഷ്ട്രയിലെ (Maharashtra) ഒറംഗാബാദിലാണ് സംഭവം. കൃതി തോര എന്ന പത്തൊമ്പതുകാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത് (Murder).കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് 19കാരി 20 കാരനെ പ്രണയിച്ച് ഒളിച്ചോടി വിവാഹം ചെയ്തത്. ഇതില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ക്ഷുഭിതരായിരുന്നു. സ്വന്തം മകളെ കൊലപ്പെടുത്താന്‍ അമ്മയാണ് പതിനേഴുകാരനായ മകന് ഒത്താശ ചെയ്തത്.

കഴുത്തറുക്കാൻ അമ്മ മകളെ പിടിച്ച് വച്ചുകൊടുത്തുവെന്നാണ് പൊലീസ് വിശദമാക്കുന്നത്.തലയറ്റ മൃതദേഹത്തോടൊപ്പം ഫോട്ടോയും ഇവര്‍ എടുത്തു. കൊല്ലപ്പെട്ട യുവതിയെ സന്ദര്‍ശിക്കാനായി ഞായറാഴ്ച അമ്മയും സഹോദരനുമെത്തിയിരുന്നു. കൊലപാതകത്തിന് ശേഷം സഹോദരിയുടെ തല വീടിന് ഉമ്മറത്തെത്തി വീശിയെറിഞ്ഞ ശേഷമാണ് ഇരുവരും സംഭവ സ്ഥലത്ത് നിന്ന് ഓടിപ്പോയതെന്നാണ് പൊലീസ് പറയുന്നത്.

കൊലപാതകത്തില്‍ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മകളുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഞായറാഴ്ച ഇവര്‍ യുവതിയുടെ ഭര്‍തൃഭവനത്തിലെത്തിയത്. അരിവാള്‍ പോലെയുള്ള ആയുധമുപയോഗിച്ചായിരുന്നു കൊലപാതകം. പൊലീസ് കസ്റ്റഡിയിലുള്ള അമ്മയും മകനും കൊലപാതകം ചെയ്തതായി മോഴി നല്‍കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 


മതംമാറ്റാൻ മ‍ർദ്ദനം: പട്ടിയെ തല്ലും പോലെ തല്ലിയെന്ന് ഭാര്യ, 4ാം ദിവസവും നടപടിയില്ല

ചിറയിന്‍കീഴില്‍ മതം മാറാന്‍ കൂട്ടാക്കാത്തതിന് ഭാര്യയുടെ മുന്നില്‍ ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ച  ഭാര്യാ സഹോദരന്‍ ഒളിവില്‍. ആക്രമണം നടന്ന ഒക്ടോബര്‍ 31 ന് തന്നെ ചിറയിന്‍കീഴ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുക്കുകയോ പ്രതിയെ പിടിക്കുകയോ ചെയ്തില്ലെന്ന് ഭാര്യ ദീപ്തി പറയുന്നു. എന്നാല്‍ കേസെടുത്തെന്നും പ്രതിക്കായി തെരച്ചില്‍ നടത്തുകയാണെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്.  ലാറ്റിന്‍ കാതോലിക്ക് വിഭാഗത്തില്‍പ്പെട്ട ദീപ്തിയും ഹിന്ദു തണ്ടാര്‍ വിഭാഗത്തില്‍പ്പെട്ട മിഥുനും വിവാഹിതരായത്. ഒക്ടോബര്‍ 29 ന് ബോണക്കാട് വെച്ചായിരുന്നു വിവാഹം. 

ഇതര മതസ്ഥയെ പ്രണയിച്ച യുവാവിനെ തലയറുത്ത് കൊലപ്പെടുത്തിയ കേസ്; ശ്രീരാമസേന നേതാവ് അറസ്റ്റില്‍
ബെലഗാവിയില്‍  ഇതര മതത്തിലുള്ള പെണ്‍കുട്ടിയെ പ്രണയിച്ചതിനിനെ തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ട കേസില്‍ ശ്രീരാമസേന നേതാവും പെണ്‍കുട്ടിയുടെ മാതാപിതാക്കളുമടക്കം 10പേര്‍ അറസ്റ്റില്‍. സെപ്റ്റംബര്‍ 28നാണ് അര്‍ബാസ് അഫ്താബ് മുല്ലയെന്ന  24കാരനായ യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി റെയില്‍വേ ട്രാക്കിലുപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീരാമസേന ഹിന്ദുസ്ഥാന്‍ താലൂക്ക് പ്രസിഡന്റ് പുന്ദലീക(മഹാരാജ്) എന്നയാളുള്‍പ്പെടെ 10 പേരാണ് അറസ്റ്റിലായതതെന്ന് ബെലഗാവി എസ്പി ലക്ഷ്മണ്‍ നിംബാര്‍ഗി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്