
തിരുവനന്തപുരം: സുഹൃത്തിന്‍റെ മകന്‍റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ. തിരുവല്ലം ഇടവിളാകം സ്വദേശി വിനോദ്(31)ആണ് പിടിയിലായത്. വിനോദിന്‍റെ ഉറ്റ സുഹൃത്തിന്‍റെ മകൻ പ്രണയിച്ച് വിവാഹം കഴിച്ചതിനെ ചൊല്ലി വീട്ടിൽ വഴക്ക് പതിവായിരുന്നു. ഇതേത്തുടർന്ന് വിഷയത്തിൽ മധ്യസ്ഥം വഹിച്ച വിനോദ് സുഹൃത്തിന്‍റെ മകനെയും ഭാര്യയെയും വെങ്ങാനൂർ നീലകേശി റോഡിലുള്ള സ്വന്തം വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരികയായിരുന്നു.
സുഹൃത്തിന്‍റെ മകൻ പുറത്തുപോയ സമയത്താണ് വിനോദ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. വിനോദിന്‍റെ സുഹൃത്തിന്‍റെ മകൻ തിരിച്ചെത്തിയപ്പോൾ പെൺകുട്ടി പീഡനവിവരം പറഞ്ഞു. ഇതേത്തുടർന്ന് ഇരുവരും ചേർന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമുള്ളയാളാണ് പീഡനക്കേസിലെ പ്രതിയായ വിനോദ്. ഇയാളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
മാനസികമായും ശാരീരികമായും പീഡിപ്പിച്ചു; മുന്‍പ്രിന്‍സിപ്പാളിനെതിരെ ആരോപണവുമായി ജീവനക്കാരി
തലശ്ശേരി ചിത്രകലാ വിദ്യാലയത്തിലെ മുന്‍ പ്രിന്‍സിപ്പളിനെതിരെ പീഡന ആരോപണവുമായി അക്കാദമിയിലെ ജീവനക്കാരി. പ്രിന്‍സിപ്പളായിരുന്ന എ. രവീന്ദ്രന്‍ മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിക്കുന്നുവെന്നാണ് യുവതിയുടെ പരാതി. പല തവണ തന്നെ ഒറ്റയ്ക്ക് ഓഫീസ് റൂമിലേക്ക് വിളിച്ച് വരുത്തിയെന്നും മോശം രീതിയിലുള്ള മെസേജുകള്‍ അയച്ചെന്നും യുവതി പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് രവീന്ദ്രന്‍. തലശ്ശേരി സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ പ്രധാനാധ്യാപകനായി രവീന്ദ്രന്‍ ചുമതലയേല്‍ക്കുന്നത് 2020ലാണ്. ഓഫീസ് ജോലികളില്‍ സഹായിക്കാനായി നിയമിതയായ തന്നോട്ട് പ്രധാനാധ്യാപകന്‍ പല തവണ മോശം രീതിയില്‍ പെരുമാറിയെന്നാണ് യുവതിയുടെ പരാതി.
ഭർത്താവ് പീഡിപ്പിക്കുന്നു, പരാതിയിൽ പൊലീസ് നടപടിയെക്കുന്നില്ല; ആരോപണവുമായി യുവതി
മലപ്പുറം കോട്ടക്കലില്‍ നവവരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തിനു പിന്നാലെ പൊലീസിനെതിരെ യുവതിയുടെ പരാതി. ഭർത്താവിനെതിരെ നൽകിയ പീഡന പരാതിയിൽ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന ആരോപണവുമായാണ് മലപ്പുറം സ്വദേശിനി രംഗത്തെത്തിയിരിക്കുന്നത്. ഭർത്താവ് തന്നെ പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കുകയും സ്ത്രീധനമാവശ്യപ്പെട്ട് ഉപദ്രവിക്കുകയും ചെയ്യുന്നുവെന്നാണ് യുവതിയുടെ പരാതി. ഡിവൈഎഫ്ഐ പ്രവർത്തകനാണ് യുവതിയുടെ ഭർത്താവ്. ഇയാളുടെ രാഷ്ട്രീയ സ്വാധീനം കൊണ്ടാണ് പൊലീസ് നടപടിയെടുക്കാത്തതെന്നാണ് പെൺകുട്ടിയുടെ ആരോപണം.
പുതിയാപ്പയില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍
കോഴിക്കോട് പുതിയാപ്പയിൽ യുവതിയെ തീപ്പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് ലിനീഷ് അറസ്റ്റിൽ. ആത്മഹത്യാ പ്രേരണ , ഗാർഹിക പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കക്കോടി സ്വദേശി ശരണ്യയുടെ മരണത്തിന് ഉത്തരവാദി ലിനീഷാണെന്നു യുവതിയുടെ കുടുംബം നേരത്തെ പരാതി നൽകിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam