ഹോട്ടൽ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ചു; പ്രതികള്‍ പിടിയില്‍

Published : Jun 17, 2022, 03:40 AM IST
ഹോട്ടൽ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ചു; പ്രതികള്‍ പിടിയില്‍

Synopsis

വിതുരയിലെ ഹോട്ടൽ ജീവനക്കാരനായ 21കാരൻ ഹാരിഷിനെ ക്രൂരമായി മർദ്ദിച്ച കേസിൽ മൂന്ന് പേരാണ് പിടിയിലായത്. 

തിരുവനന്തപുരം:  വിതുരയിൽ ഹോട്ടൽ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ച കേസിൽ പ്രതികൾ പിടിയിലായി. മർദനമേറ്റയാൾ മുന്പ് ജോലി ചെയ്തിരുന്ന ഹോട്ടലിന്‍റെ ഉടമകളാണ് പ്രതികൾ.

വിതുരയിലെ ഹോട്ടൽ ജീവനക്കാരനായ 21കാരൻ ഹാരിഷിനെ ക്രൂരമായി മർദ്ദിച്ച കേസിൽ മൂന്ന് പേരാണ് പിടിയിലായത്. പെരിങ്ങമ്മല സ്വദേശി ബാദുഷ, നെടുമങ്ങാട് സ്വദേശികളായ അൽഫയാദ്, സുൽത്താൻ ഷാ എന്നിവരാണ് അറസ്റ്റിലായത്. 21കാരനായ ഹാരിഷ് രണ്ട് ദിവസം മുന്പാണ് വിതുരയിലെ ഹോട്ടലിൽ ജോലിക്ക് കയറിയത്.

മലപ്പുറത്ത് വന്‍ കുഴല്‍പ്പണവേട്ട; കാറിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച് കടത്തിയ 1.15 കോടി രൂപ പിടികൂടി

അതുവരെ ബാദുഷയുടെയും അൽഫയാദിന്‍റെയും ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് ജോലി ചെയ്തിരുന്നത്. ഉടമകളോട് പറയാതെയാണ് ഹാരിഷ് ജോലി ഉപേക്ഷിച്ചത്. ഇതാണ് പ്രകോപന കാരണമെന്ന് പ്രതികൾ പറയുന്നു. കേസിലെ മൂന്നാം പ്രതി സുൽത്താൻ ഷാ, ഹാരിസിന്‍റെ സുഹൃത്താണ്. സുൽത്താൻ ഷായാണ് ഹാരിഷ് വിതുരയിലുണ്ടെന്ന് കണ്ടെത്തിയത്.

താമസ സ്ഥലം മറ്റ് പ്രതികൾക്ക് പറഞ്ഞുകൊടുത്തത്തു. കഴിഞ്ഞ ദിവസം വൈകീട്ട് വിതുരയിലെത്തിയ മൂന്നംഗ സംഘം ഹാരിഷിനെ താമസ സ്ഥലത്തുനിന്നും പിടിച്ചിറക്കി. പെരിങ്ങമ്മലയിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു. ഇവിടെവെച്ച് ക്രൂരമായി മര്‍ദ്ദിച്ച് ശേഷം വഴിയിൽ തള്ളുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

കുക്കറിന്‍റെ കൈപിടിയില്‍ സ്വര്‍ണ്ണക്കമ്പി; നെടുമ്പാശ്ശേരിയില്‍ 23 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

 

PREV
Read more Articles on
click me!

Recommended Stories

ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം