കൊല്ലത്ത് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ വന്‍ കവര്‍ച്ച; 50 പവനും അരലക്ഷം രൂപയും കവര്‍ന്നു

Published : Jul 25, 2019, 12:56 PM IST
കൊല്ലത്ത് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ വന്‍ കവര്‍ച്ച; 50 പവനും അരലക്ഷം രൂപയും കവര്‍ന്നു

Synopsis

പരവൂർ ദയാബ്ജി ജംഗ്ഷൻ അനിത ഭവനിൽ മോഹൻലാലിന്റെ വീട്ടിലാണു കവർച്ച നടന്നത്. 

കൊല്ലം: പരവൂരില്‍ വീട് കുത്തിത്തുറന്ന് 50 പവന്‍റെ സ്വര്‍ണാഭരണങ്ങളും അരലക്ഷം രൂപയും കവര്‍ന്നു. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു മോഷണം. 

പരവൂർ ദയാബ്ജി ജംഗ്ഷൻ അനിത ഭവനിൽ മോഹൻലാലിന്റെ വീട്ടിലാണു കവർച്ച നടന്നത്. മോഹൻലാലിനെ ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കുടുംബാംഗങ്ങളും ആശുപത്രിയിലാണുണ്ടായിരുന്നത്. 

മോഹന്‍ലാലിന്‍റെ മകന്‍ ഗിരീഷ് ലാൽ ഇന്നു രാവിലെ വീട്ടിലെത്തിയപ്പോഴാണു മോഷണ വിവരം അറിഞ്ഞത്. മുൻവശത്തെ വാതിൽ കുത്തിത്തുറന്ന മോഷ്ടാക്കൾ കോടാലി ഉപയോഗിച്ചു അലമാര വെട്ടിപ്പൊളിച്ചാണു സ്വർണവും പണവും കവർന്നത്. കോടാലി വീട്ടിൽ നിന്നു കണ്ടെടുത്തു. പൊലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'സജിദ് അക്രം യാത്ര ചെയ്തത് ഇന്ത്യൻ പാസ്പോർട്ടിൽ', ഓസ്ട്രേലിയൻ വെടിവയ്പിലെ പ്രതികൾ നവംബറിൽ ഫിലിപ്പീൻസിലെത്തി
സിപിഎം വനിതാ പഞ്ചായത്ത് അംഗത്തിന്‍റെ വീട്ടിലേക്ക് ഗുണ്ട് ഏറ്, നെടുമ്പാശ്ശേരിയിൽ പിടിയിലായത് സിപിഎം പ്രവർത്തകൻ