Latest Videos

ജയിലിലുള്ള പ്രതി പുറത്തുള്ള വ്യക്തിയെ വിളിച്ച് ഭീഷണിപ്പെടുത്തിയത് ആറു മാസത്തിനിടെ 2000 തവണ

By Web TeamFirst Published Sep 23, 2021, 12:30 AM IST
Highlights

മാള സ്വദേശി ജോഷി പെരേപ്പാടന്‍റെ പരാതിയിൽ ചാലക്കുടി കോടതി അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും രണ്ട് വർഷമായിട്ടും നടപടിയില്ല.

തൃശൂർ:  വിയ്യൂർ ജയിലിലെ തടവുകാരനായ രാജീവ് ഫോണിൽ വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തുന്നതായി പരാതി. മാള സ്വദേശി ജോഷി പെരേപ്പാടന്‍റെ പരാതിയിൽ ചാലക്കുടി കോടതി അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും രണ്ട് വർഷമായിട്ടും നടപടിയില്ല.

മാള സ്വദേശിയായ ജോഷി സുഹൃത്തായ തിരുവനന്തപുരം സ്വദേശിയായ രാജീവന് 5 ലക്ഷം രൂപ കടം കൊടുത്തിരുന്നു. രാജീവ് പിന്നീട് പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് വിയ്യൂർ ജയിലിലായി. ഇക്കാലത്ത് ജോഷി പണം തിരികെ ചോദിച്ചു. ഇതോടെ തടവിൽ കഴിയുന്ന രാജീവ് 2018 ഡിസംബർ മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ നിരവധി തവണ ജയിലിൽ നിന്ന് വിളിച്ചെന്നാണ് പരാതി.

ഇക്കാര്യം ചൂണ്ടിക്കാട്ടി തൃശൂർ എസ്പിക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. തുടർന്ന് ചാലക്കുടി ജുഡീഷ്യൽ മജിസielറ്റ് കോടതിയെ സമീപിച്ചു. തെളിവായി 2018 നും 2019 നും ഇടയിൽ രാജീവ് ജയിലിൽ നിന്ന് വിളിച്ച മുഴുവൻ ഫോൺ വിളികളുടെയും വിശദാംശങ്ങളും സമർപ്പിച്ചു. 

ആറു മാസത്തിനിടെ രാജീവ് ജയിലിൽ നിന്ന് മൊബൈൽ ഫോണിൽ 2000ത്തിലധികം ഫോൺ വിളികളാണ് നടത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി പുനർ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ജോഷി പറയുന്നു എന്നാൽ കേസിൽ കൂടുതൽ അന്വേഷണം നടന്നു വരുന്നതായി മാള സിഐ അറിയിച്ചു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!