ആരതിയുടെ മരണം: ഭർത്താവ് അതുലിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ഇന്ന് കോടതിയിൽ ഹാജരാക്കും‌‌‌

Published : Jun 28, 2026, 07:21 AM IST
Arathi suicide

Synopsis

തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിനെ ഗാർഹിക പീഡനത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിന്റെ മർദ്ദനമേറ്റതിന്റെ ചിത്രങ്ങൾ ആരതി അമ്മയ്ക്ക് അയച്ചുനൽകിയിരുന്നു. വിവാഹം കഴിഞ്ഞ് ഒന്നര വർഷത്തിനുള്ളിൽ സ്വർണ്ണത്തിനും പണത്തിനും വേണ്ടിയായിരുന്നു പീഡനമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

തിരുവനന്തപുരം: ആറ്റുകാലിൽ 27കാരി ആരതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അതുലിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. ഗാർഹിക പീഡനത്തിന് അതുലിനെതിരെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ആരതിയുടെ ശരീരത്തിൽ മർദ്ദനമേറ്റത്തിന്റെ പാടുകളും കണ്ടെത്തി. വർക്കല സ്വദേശി ആരതിയാണ് വാടകവീട്ടിൽ ജീവനൊടുക്കിയത്. ഭർത്താവ് അതുൽ മർദ്ദിച്ചത് അമ്മയെ വിളിച്ച് പറഞ്ഞതിന് ശേഷമായിരുന്നു ആരതിയുടെ കടുകൈ. അതുൽ മർദ്ദിച്ചതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. വർക്കല സ്വദേശി ആരതിയും കല്ലറ സ്വദേശി അതുലും വിവാഹം കഴിച്ചത് ഒന്നരവർഷം മുമ്പ്. ആറ് മാസം മുമ്പാണ് ആറ്റുകാലിലെ വാടകവീട്ടിലേക്ക് മാറിയത്.

വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ പലകാരണങ്ങൾ പറഞ്ഞ് അതുൽ ആരതിയെ ഉപദ്രവിച്ചിരുന്നെന്ന് കുടുംബം പറയുന്നു. ആരതിയുടെ 50 പവൻ സ്വർണം പണയം വച്ചു. പണത്തിന്റെ പേരിലും സ്വർണത്തിന്റെ പേരിലും ഉപദ്രവിച്ചിരുന്നെന്നും അതുലിന് മറ്റ് ബന്ധങ്ങൾ ഉണ്ടായിരുന്നെന്നും ആരതിയുടെ ബന്ധുക്കൾ പറയുന്നു. അതുലിന്റെ മർദനത്തിൽ മുറിവേറ്റതിന്റെ ചിത്രങ്ങൾ അമ്മയ്ക്ക് ആരതി അയച്ച് നൽകിയിരുന്നു. ഇന്നലെ വഴക്കുണ്ടായതിന് പിന്നാലെ ആരതി മുറിയിൽ കയറി വാതിലടച്ചു. ആരതി ആത്മഹത്യ ചെയ്തെന്ന് മനസിലാക്കിയ അതുൽ സുഹൃത്തുക്കളെ വിളിച്ചുവരുത്തിയതിന് ശേഷമാണ് വാതിൽ തുറന്നത്. മരണത്തിന് മുമ്പ് ആരതി അമ്മയെ വിളിച്ചിരുന്നു. ആത്മഹത്യക്കുറിപ്പുകളും ഡയറിയും കണ്ടെടുത്തിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജോലിക്ക് പോകാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ആറുമാസം ​ഗർഭിണിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി
ക്രൂരതയ്ക്ക് കടുത്ത ശിക്ഷ! ക്രിക്കറ്റ് കോച്ച് മനുവിന് 47 വർഷം കഠിന തടവ്; രണ്ട് കേസുകളിൽ ശിക്ഷ ബാക്കി