
തിരുവനന്തപുരം: പുല്ലുവിളയില്‍ ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി തല്ലിച്ചതച്ചു.നട്ടെല്ലിനും തലയിലും ഗുരുതരമായി പരിക്കേറ്റ പുല്ലുവിള സ്വദേശി ജെസി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.വര്‍ഷങ്ങളായി തുടരുന്ന മര്‍ദ്ദനം സഹിക്ക വയ്യാതെ വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയതിനായിരുന്നു ഭര്‍ത്താവ് വര്‍ഗീസിന്‍റെ ക്രൂരത.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.മകനെ ട്യൂഷന് വിട്ട ശേഷം അടുക്കളയില്‍ നില്‍ക്കുകയായിരുന്ന ജെസിയെ ഭര്‍ത്താവ് വര്‍ഗീസ് പുറകിലൂടെ വന്ന് കടന്ന് പിടിച്ചു. പിന്നീട് ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട ജെസി മണിക്കൂറുകളോളം വീട്ടിനുള്ളില്‍ രക്തം വാര്‍ന്ന് കിടന്നു.പിന്നീട് വര്‍ഗീസ് വീണ്ടുമെത്തി മര്‍ദ്ദിച്ചു. ബഹളം കേട്ട് സമീപം താമസിക്കുന്ന ഒരു യുവാവ് എത്തിയാണ് ജെസിയെ രക്ഷിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഇവരെ അപ്പോള്‍ തന്നെ മെഡിക്കല്‍ കേളേജിലേക്ക് മാറ്റി.തലയ്ക്കും നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റ ഇവര്‍ ഇപ്പോഴും ചികിത്സയിലാണ്.ഇന്ന് രാവിലെയാണ് ബോധം ലഭിച്ചത്.ജെസിയുടെ ബന്ധുക്കളുടെ പരാതിയില്‍ ഭര്‍ത്താവ് വര്ഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തു.പതിമൂന്ന് വര്‍ഷം മുൻപായിരുന്നു ഇവരുടെ വിവാഹം.സ്ഥിരമായി മദ്യപിച്ചെത്തി വര്‍ഗീസ് ജെസിയെ മര്‍ദ്ദിക്കുമായിരുന്നു.
പല തവണ ആവര്‍ത്തിച്ചപ്പോഴാണ് ഇവര്‍ ആറ് മാസം മുൻപ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്.വര്‍ഗീസിനെതിരെ നേരത്തെ പല തവണ പരാതി നല്‍കിട്ടുണ്ടെങ്കിലും പൊലീസ് എപ്പോഴും ഒത്ത് തീര്‍പ്പാക്കി വിടുകയാണ് പതിവെന്നും ജെസിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam