
ബംഗളൂരു: ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയായ സ്വിഗ്ഗിയുടെ വിതരണക്കാരുടെ വേഷമിട്ട് ഫ്ലാറ്റുകളില്‍ ലഹരി മരുന്നുകള്‍ എത്തിച്ചിരുന്ന ഒന്‍പത് പേര്‍ പിടിയില്‍. ബംഗളൂരുവില്‍ നിന്ന് ഹൈദരാബാദില്‍ നിന്നുമാണ് ഇവര്‍ പിടിയിലായത്. നിരോധിത ലഹരി വസ്തുക്കള്‍, മുന്തിയ ഇനം കഞ്ചാവ് അടക്കം ഇവരില്‍ നിന്ന് പിടിച്ചെടുത്തു. സ്വിഗ്ഗി വിതരണക്കാരുടെ യൂണിഫോം ധരിച്ച് ബൈക്കുകളില്‍ കറങ്ങിയായിരുന്നു ലഹരിമരുന്ന് വിതരണം.
ബംഗളൂരുവിലെയും ഹൈദരാബാദിലെയും ഫ്ലാറ്റുകളിലെത്തിയാണ് ലഹരിമരുന്നുകള്‍ എത്തിച്ചിരുന്നത്. ബംഗളൂരുവിലെ ഒരു ഫ്ലാറ്റില്‍ ലഹരിമരുന്ന് എത്തിക്കുന്നതിനിടെയാണ് പ്രധാന ഇടനിലക്കാരന്‍ എന്‍സിബിയുടെ പിടിയിലായത്. എംഡിഎംഎ ഗുളികകള്‍, ഹാഷിഷ് ഓയില്‍ അടക്കം പിടിച്ചെടുത്തിട്ടുണ്ട്.
നഗരത്തിന്‍റെ വിവിധയടങ്ങളില്‍ നിന്ന് ഏഴ് പേരും പിന്നീട് കസ്റ്റിഡിയിലായി. എട്ട് ബോക്സുകളിലായി 137 കിലോ മുന്തിയ ഇനം കഞ്ചാവും പിടിച്ചെടുത്തു. ലഹരി വിതരണത്തിന് ഉപയോഗിച്ചിരുന്ന രണ്ട് മാരുതി വാനുകള്‍, ആറ് ബൈക്കുകളും എന്നിവയും കണ്ടെടുത്തു. ഹൈദരാബാദില്‍ നിന്ന് രണ്ട് പേര്‍ കൂടി പിടിയിലായിട്ടുണ്ട്.
എല്ലാവരും കര്‍ണാടക ആന്ധ്ര സ്വദേശികളാണ്. സിനിമാ സീരിയില്‍ താരങ്ങളുടെ ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു ലഹരി വിതരണമെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ കന്നഡ സിനിമാ താരം രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി, ചാര്‍മ്മി കൗര്‍, രാകുല്‍ പ്രീത് സിങ്ങ് എന്നിവരുടെ ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് എന്‍സിബി വീണ്ടും പരിശോധന നടത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam