Kottayam Murder : കുടുംബവഴക്ക്; കോട്ടയത്ത് ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി

Published : May 12, 2022, 11:25 PM ISTUpdated : May 12, 2022, 11:29 PM IST
Kottayam Murder : കുടുംബവഴക്ക്; കോട്ടയത്ത് ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി

Synopsis

അമയന്നൂർ  സ്വദേശി സുദീഷ്, ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്. കുടുംബ വഴക്കാണ് സംഭവത്തിന്‌ പിന്നിൽ എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

കോട്ടയം: കോട്ടയം അയർക്കുന്നത്ത് ഭാര്യയെ കൊലപ്പെടുത്തി (Murder) ഭർത്താവ് ജീവനൊടുക്കി. അമയന്നൂർ  സ്വദേശി സുദീഷ്, ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്. കുടുംബ വഴക്കാണ് സംഭവത്തിന്‌ പിന്നിൽ എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ ബന്ധുക്കൾ എത്തിയപ്പോഴാണ് ഇരുവരെയും വീട്ടിനകത്ത്  മരിച്ച  നിലയിൽ  കണ്ടത്. ടിന്‍റുവിന്‍റെ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിൽ ആയിരുന്നു. തുണികളിട്ട് മൂടിയ നിലയിൽ കട്ടിലിന് അടിയിൽ ആയിരുന്നു മൃതദേഹം. ഇരുകൈകളിലെയും ഞരമ്പ് മുറിച്ച് തൂങ്ങിയ നിലയിൽ ആയിരുന്നു സുദീഷിന്‍റെ മൃതദേഹം. വിദേശത്തായിരുന്ന സുദീഷ് നാട്ടിലെത്തിയത് രണ്ട് മാസം മുൻപാണ്. നഴ്സായ ഭാര്യയെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുകയായിരുന്നു. ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. പക്ഷെ  കുടുംബ  പ്രശ്നമാണ് സംഭവത്തിന്‌  പിന്നിൽ എന്നാണ് പൊലീസ് അനുമാനിക്കുന്നത്.

സുധീഷും ഭാര്യയും മകനുമാണ് വീട്ടിൽ താമസിച്ചിരുന്നത് . കഴിഞ്ഞ ദിവസം മകനെ സുധീഷിന്റെ സഹോദരിയുടെ വീട്ടിലേക്ക് പറഞ്ഞയിച്ചിരുന്നു. സംഭവത്തിൽ ദുരൂഹത സംശയിക്കുന്നതിനാൽ വിശദമായ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഫോറൻസിക് പരിശോധനകളും ഇൻക്വസ്റ്റ് നടപടികളും പൂർത്തിയാക്കി മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. 

Also Read: മൂന്നാറില്‍ പ്ലസ് ടു വിദ്യാർഥി പ്ലസ് വൺ വിദ്യാർഥിയെ കഴുത്തിന്കുത്തി; പിന്നാലെ ആത്മഹത്യാശ്രമം, ഗുരുതരാവസ്ഥയില്‍

Also Read: കിടപ്പുരോഗിയായ ഭാര്യ മരിച്ചെന്ന് ഭര്‍ത്താവ്; പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകമെന്ന് സ്ഥിരീകരിച്ചു, അറസ്റ്റ്

 'വേറെ വിവാഹം കഴിക്കുമെന്ന് സംശയം'; ആനാട് പങ്കാളിയെ തീകൊളുത്തികൊന്ന് യുവതി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം നെടുമങ്ങാടിനടുത്ത് ആനാട് പങ്കാളിയായ യുവാവിനെ തീകൊളുത്തിക്കൊന്ന് യുവതി ആത്മഹത്യ ചെയ്തു. ബിന്ദു, അഭിലാഷ് എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മകളുടെ ദേഹത്ത് മണ്ണെണ ഒഴിച്ചെങ്കിലും കുട്ടി ഓടി രക്ഷപ്പെട്ടു. വൈകിട്ട് നാലരയോടെയാണ് നെടുമങ്ങാട് നളന്ദ ടവറിൽ ദാരുണമായ സംഭവം നന്നത്. ആറുവയസുള്ള പെൺകുട്ടി കരഞ്ഞ് വിളിച്ചത് കേട്ടെത്തിയ അയൽവാസികൾ കണ്ടത് വീട്ടിനകത്ത് നിന്ന് കത്തുന്ന അഭിലാഷിനേയും ബിന്ദുവിനേയുമാണ്.

നാട്ടുകാരും ഫയർഫോഴ്സും എത്തി തീയണയ്ക്കുമ്പോഴേക്കും ഇരുവരും മരിച്ചരുന്നു. കശുവണ്ടി കമ്പനിയിൽ തൊഴിലാളിയായ ബിന്ദു വിവാഹ മോചിതയാണ്‌. ബിന്ദുവും അഭിലാഷും കഴിഞ്ഞ മൂന്നുവർഷമായി ഒരുമിച്ചാണ് കഴിയുന്നത്. വീട്ടുകാരുടെ സമ്മർദ്ദത്തെ തുടർന്ന് അഭിലാഷ് വേറെ വിവാഹം കഴിക്കുമെന്ന ബിന്ദുവിന്‍റെ സംശയത്തെ തുടർന്ന് ഇരുവർക്കുമിടയിൽ വഴക്ക് പതിവായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രവാസിയായ അഭിലാഷ് ഇന്നലെയാണ് വിദേശത്ത് നിന്ന് എത്തിയത്. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്യത്തിൽ ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. അമ്മയും വളർത്തച്ഛനും മരിച്ചതോട ആറുവയസ്സുകാരിയുടെ ഭാവി അനിശ്ചിതത്വത്തിലായി.

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം