സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊന്ന് മൃതദേഹത്തോട് ലൈംഗികാതിക്രമം, 25 കാരൻ പിടിയിൽ

Published : May 12, 2022, 11:32 AM IST
സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊന്ന് മൃതദേഹത്തോട് ലൈംഗികാതിക്രമം, 25 കാരൻ പിടിയിൽ

Synopsis

ലൈംഗിക പീഡനത്തിന് ശേഷം സ്ത്രീയെ മൂർച്ചയുള്ള വസ്തു കൊണ്ട് തലയിൽ അടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം ആവർത്തിച്ച് ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് പൊലീസ്

ഹൈദരാബാദ്: സ്ത്രീയെ ബലാത്സംഗം (Rape) ചെയ്യുകയും കൊലപ്പെടുത്തുകയും (Murder) മൃതദേഹം (Corpse) ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തതിന് 25 കാരനായ കൺസ്ട്രക്ഷൻ സൂപ്പർവൈസർ അറസ്റ്റിൽ (Arrest). തെലങ്കാനയിലെ ചൌട്ടുപ്പാൽ ടൌണിലാണ് ദാരുണമായ സംഭവം നടന്നത്. ബലാതംസംഗം ചെയ്തതിന് ശേഷം ഇയാൾ സ്ത്രീയെ മർദ്ദിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് മൃതദേഹത്തെ ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തു. 

കൺസ്ട്രക്ഷൻ സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന പ്രതി, ഭർത്താവിനൊപ്പം താമസിക്കുന്ന 24കാരിയെ നിരീക്ഷിച്ച് വരികയായിരുന്നു. ഭർത്താവ് അടുത്തുള്ള കോളേജിൽ വാച്ച്മാനായി ജോലി ചെയ്യുമ്പോൾ സ്ത്രീ മണിക്കൂറുകളോളം തനിച്ചായിരിക്കുമെന്ന് മനസ്സിലാക്കിയ പ്രതി മെയ് 9 തിങ്കളാഴ്ച ഇവർ താമസിക്കുന്ന സ്ഥലത്ത് കയറി ചെന്ന് സ്ത്രീയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. പിന്നാലെ സ്ത്രീയെ മർദ്ദിച്ച് കൊലപ്പെടുത്തി. 

സ്ത്രീയെ മൂർച്ചയുള്ള വസ്തു കൊണ്ട് തലയിൽ അടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം ആവർത്തിച്ച് ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് ചൗതുപ്പൽ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (എസിപി) ഉദയ് റെഡ്ഡി പറഞ്ഞു. 

അതിന് ശേഷം പ്രതി സ്ത്രീയുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. സ്ത്രീയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ബലാത്സംഗം, കൊലപാതകം, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) മറ്റ് പ്രസക്തമായ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസെടുത്തു. മോഷ്ടിച്ച ആഭരണങ്ങൾ ഇയാളുടെ കൈയിൽ നിന്ന് കണ്ടെടുത്ത പൊലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി. പ്രതിയെ കോടതി റിമാന്റ് ചെയ്തു.  

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്