ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചു

Published : Jan 24, 2022, 12:11 AM IST
ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചു

Synopsis

മദ്യപാനിയായ ശങ്കറിന്റെ ശല്യം സഹിക്കാതെ ഡബോറ മക്കളുമൊത്ത് വീടിന്റെ മുകൾ നിലയിൽ മാറി താമസിക്കുകയായിരുന്നു ഇവർ. 

കൊട്ടാരക്കര: കോട്ടാത്തലയിൽ ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. കോട്ടാത്തലയിൽ ഒമ്പതു വർഷമായി താമസിക്കുന്ന കർണാടക സ്വദേശി ശങ്കറാണ് ഭാര്യ ഡബോറയെ വെട്ടിയ ശേഷം സ്വയം കഴുത്തറുത്തത്.ഇരുവരെയും ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

മദ്യപാനിയായ ശങ്കറിന്റെ ശല്യം സഹിക്കാതെ ഡബോറ മക്കളുമൊത്ത് വീടിന്റെ മുകൾ നിലയിൽ മാറി താമസിക്കുകയായിരുന്നു ഇവർ. ഇന്ന് വൈകിട്ട് ആറു മണിയോടെയാണ് മദ്യപിച്ചെത്തിയ ശങ്കർ വീട്ടിനു സമീപത്തെ റോഡിൽ വച്ച് ഡബോറയെ വെട്ടിയത്. ഇവിടെ നിന്ന് രക്ഷപ്പെട്ട ശേഷമാണ് ശങ്കർ സ്വയം കഴുത്തറുത്തത്. ദമ്പതികൾക്ക് നാലു മക്കളുണ്ട്. നാഗർകോവിൽ സ്വദേശിനിയാണ് ഡബോറ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭാര്യയെയും മൂന്ന് മക്കളെയും വെട്ടിക്കൊലപ്പെടുത്തി; അസമിൽ അധ്യാപകൻ അറസ്റ്റിൽ
തില്ലങ്കേരിയിലെ കീർത്തനയുടെ ആത്മഹത്യ: ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി, ആരോപണവുമായി കുടുംബം