വയനാട്ടിൽ ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നു, കൊലപാതകം ബന്ധു വീട്ടിൽ വെച്ച് 

Published : May 09, 2022, 09:51 AM IST
വയനാട്ടിൽ ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നു, കൊലപാതകം ബന്ധു വീട്ടിൽ വെച്ച് 

Synopsis

പനമരത്തെ ബന്ധുവീട്ടിൽ ഇന്നലെ രാത്രിയാണ് ഇവർ രണ്ട് വയസുള്ള മകനൊപ്പം വിരുന്നിനെത്തിയത്. കുടുംബപരമായ പ്രശ്നങ്ങൾ കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് വിവരം 

കൽപ്പറ്റ: വയനാട്ടിൽ ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നു. കോഴിക്കോട് കൊളത്തറ സ്വദേശി അബൂബക്കർ സിദ്ദിഖിന്റെ ഭാര്യ നിതാ ഷെറിനാണ് കൊല്ലപ്പെട്ടത്. നിതയുടെ പനമരത്തെ  ബന്ധു വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്.  പനമരം പൊലീസ് സ്ഥലത്തെത്തി സിദ്ദിഖിനെ കസ്റ്റഡിയിലെടുത്തു. കഴുത്ത് ഞെരിച്ചാണ് നിതാ ഷെറിനെ കൊന്നതാണെന്നാണ് സൂചന. പനമരത്തെ ബന്ധുവീട്ടിൽ ഇന്നലെ രാത്രിയാണ് ഇവർ രണ്ട് വയസുള്ള മകനൊപ്പം വിരുന്നിനെത്തിയത്. കുടുംബപരമായ പ്രശ്നങ്ങൾ കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് പൊലീസ് അറിയിച്ചത്. പ്രതി അബൂബക്കർ തന്നെയാണ് പോലീസിനെ വിവരമറിയിച്ചത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.
 

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും