
ദില്ലി : ദില്ലിയിലെ ലക്ഷ്മി നഗറിൽ ഫ്ലാറ്റ് വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കൊലപാതകത്തിന് പിന്നാലെ ഇയാൾ മക്കളെ ആക്രമിക്കുകയും ചെയ്തു. തുടർന്ന് സ്വയം ജീവനൊടുക്കാൻ ശ്രമിച്ച നീരജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരിച്ചു.
യുവതിയുടെ പേരിൽ രജിസ്റ്റർ ചെയ്ത ഫ്‌ളാറ്റ് വിൽക്കാൻ ശ്രമിച്ചതാണ് തർക്കത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഫ്ലാറ്റ് വിൽക്കാൻ നീരജ് തയ്യാറാകാതിരുന്നതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടായതായാണ് റിപ്പോർട്ടുണ്ട്. ചൊവ്വാഴ്ച രാത്രി, ഇതേ വിഷയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് നീരജ് ഭാര്യയെ കുത്തുകയായിരുന്നു. 8 ഉം 12 ഉം വയസ്സുള്ള രണ്ട് ആൺമക്കൾ അമ്മയെ സഹായിക്കാൻ ഓടിയെത്തിയതോടെ നീരജ് അവരെയും ആക്രമിച്ചു.
പിന്നാലെ നീരജ് സ്വയം ജീവനൊടുക്കാൻ ശ്രമിച്ചു. ഫ്‌ളാറ്റിലെ ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തുകയും പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നീരജിന്റെ ഭാര്യ മരിച്ചതായി ആശുപത്രി അധികൃതർ അറിയിക്കുമ്പോൾ നീരജും മക്കളും ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ട് മക്കളും അപകടനില തരണം ചെയ്തെങ്കിലും നീരജും മരിച്ചു.
വിവാഹം കഴിക്കാന്‍ വിസമ്മതിച്ച യുവതിയെ 30കാരന്‍ വെടിവെച്ച് കൊലപ്പെടുത്തി
കെയ്‌റോ: തന്നെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച യുവതിയെ യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. ഈജിപ്തിലാണ് സംഭവം. 30കാരനാണ് പ്രതി. വടക്കന്‍ കെയ്‌റോയില്‍ മെനൗഫിയ ഗവര്‍ണറേറ്റിലാണ് സംഭവം ഉണ്ടായത്. 20കാരിയായ യുവതിയോട് തന്നെ വിവാഹം കഴിക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടു. എന്നാല്‍ യുവതി ഇത് നിരസിച്ചു. തുടര്‍ന്നുണ്ടായ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. യുവതിയെ വഴിയില്‍ തടഞ്ഞുനിര്‍ത്താനും പ്രതി ശ്രമിച്ചിരുന്നു. തുടര്‍ന്ന് തിരക്കേറിയ സ്ട്രീറ്റില്‍ വെച്ച് യുവാവ് യുവതിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
യുവതിയുടെ വീടിന് അടുത്തായി കാത്തുനിന്ന പ്രതി, യുവതി വീടിന് പുറത്തേക്കിറങ്ങിയപ്പോള്‍ വെടിവെക്കുകയായിരുന്നെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷി പറഞ്ഞു. ഉടന്‍ തന്നെ യുവതിയെ മാതാപിതാക്കള്‍ ബറാകാത് എല്‍ സബാ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടാനായിട്ടില്ല. പൊലീസ് തെരച്ചില്‍ ശക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam