പഠനത്തില്‍ മോശമെന്നാരോപിച്ച് പിതാവ് തീ കൊളുത്തി; 12 വയസ്സുകാരന് ദാരുണാന്ത്യം

Published : Jan 21, 2021, 09:43 PM IST
പഠനത്തില്‍ മോശമെന്നാരോപിച്ച് പിതാവ് തീ കൊളുത്തി; 12 വയസ്സുകാരന് ദാരുണാന്ത്യം

Synopsis

പഠനത്തില്‍ മികവില്ലെന്നും ഓണ്‍ലൈന്‍ ക്ലാസില്‍ കൃത്യമായി പങ്കെടുക്കുന്നില്ലെന്നും ആരോപിച്ച് പിതാവ് കുട്ടിയെ നിരന്തരമായി ഉപദ്രവിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.  

ഹൈദരാബാദ്: പഠനത്തില്‍ മോശമാണെന്നോരോപിച്ച് പിതാവ് തീ കൊളുത്തിയ 12 വയസ്സുകാരന്‍ മരിച്ചു. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആര്‍ ചരണ്‍ എന്ന കുട്ടിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച ഹൈദരാബാദിലാണ് നാടിനെ നടക്കിയ സംഭവം. കുട്ടിക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. തീപിടിച്ച് പുറത്തേക്ക് ഓടിയ കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ കുട്ടിയുടെ പിതാവ് ആര്‍ ബാലു അറസ്റ്റിലായി.

പഠനത്തില്‍ മികവില്ലെന്നും ഓണ്‍ലൈന്‍ ക്ലാസില്‍ കൃത്യമായി പങ്കെടുക്കുന്നില്ലെന്നും ആരോപിച്ച് പിതാവ് കുട്ടിയെ നിരന്തരമായി ഉപദ്രവിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. കുട്ടിയെ ടര്‍പന്റൈന്‍ ഒഴിച്ചാണ് തീ കൊളുത്തിയത്. സൈദരാബാദ് പൊലീസ് കമ്മിഷണറേറ്റിന് കീഴിലെ ഹൗസിംഗ് കോളനിയിലാണ് ഇവര്‍ താമസം. കുട്ടിയുടെ അമ്മ സ്‌കൂളിലെ അറ്റന്‍ഡറാണ്.

പഠനത്തില്‍ മോശമാണെന്ന് പറഞ്ഞ് ഇയാള്‍ പതിവായി കുട്ടിയെ ഉപദ്രവിച്ചിരുന്നു. ബീഡി വാങ്ങി വരാന്‍ വൈകിയതിനാണ് പിതാവ് കുട്ടിയെ തീ കൊളുത്തിയതെന്ന് പൊലീസ് ആദ്യം പറഞ്ഞെങ്കിലും പിന്നീട് പഠനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് തിരുത്തി.
 

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്