'ബിരിയാണിയുടെ' പേരില്‍ ഇതര സംസ്ഥാന ഹോട്ടൽ തൊഴിലാളിക്ക് ക്രൂര മര്‍ദ്ദനം; മൂന്നുപേര്‍ അറസ്റ്റില്‍

By Web TeamFirst Published Sep 23, 2021, 12:23 AM IST
Highlights

ഭക്ഷണം കഴിക്കാനെത്തിയ പ്രതികൾ ബിരിയാണി കഴിച്ചതിനു ശേഷം ബാക്കി വന്നത് പാഴ്സൽ ആക്കി നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്

തൊടുപുഴ: മങ്ങാട്ടുകവലയിൽ ഇതര സംസ്ഥാന ഹോട്ടൽ തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ച മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. അസ്സം സ്വദേശി നൂർ ഷെഫീൻ എന്നു വിളിക്കുന്ന നജ്രുൽ ഹക്കിനാണ് മർദ്ദനമേറ്റത്.

തൊടുപുഴയിൽ ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിച്ച കേസിൽ തൊടുപുഴ സ്വദേശി വെളിയത്ത് ബിനു, വെങ്ങല്ലൂർ ചേനക്കരക്കുന്നേൽ നിപുൺ, അറക്കുളം മുളക്കൽ വിഷ്ണു എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഞാറാഴ്ച്ചയാണ് മങ്ങാട്ടുകവലയിലെ ഹോട്ടൽ മുബാറക്കിൽ ജോലി ചെയ്യുന്ന നജ്രുൾ ഹക്കിനെ മൂന്നംഗം സംഘം മർദ്ദിച്ചത്. ഭക്ഷണം കഴിക്കാനെത്തിയ പ്രതികൾ ബിരിയാണി കഴിച്ചതിനു ശേഷം ബാക്കി വന്നത് പാഴ്സൽ ആക്കി നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ആശുപത്രിയിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ആദ്യം പോലീസിൽ പരാതി നൽകിയിരുന്നില്ല. ഭക്ഷണം പാഴ്സൽ ആക്കി നൽകാൻ കഴിയില്ലെന്ന് നജ്രുൽ ഹക്ക് പറഞ്ഞതാണ് പ്രകോപനത്തിനു കാരണമെന്നാണ് പിടിയിലായവർ പോലീസിനോട് പറഞ്ഞത്. പരുക്കേറ്റ നജ്രുൽ ഹക്ക് സ്വകര്യ തൊടുപുഴയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!