നിലമ്പൂരിൽ ആളില്ലാത്ത തക്കം നോക്കി വീടിന്റെ ഭിത്തി തുരന്ന് മോഷണ ശ്രമം, സംഭവം നടന്നത് ഇന്നലെ രാത്രി, അന്വേഷണമാരംഭിച്ച് പൊലീസ്

Published : Jun 06, 2026, 12:02 AM IST
theft attempt

Synopsis

ഇന്നലെ രാത്രിയിൽ നടന്ന മോഷണശ്രമത്തെക്കുറിച്ച് പൂക്കോട്ടുപാടം പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തുള്ള മറ്റു സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിക്കും.

മലപ്പുറം: മലപ്പുറം അമരമ്പലത്ത് വീട്ടിൽ ആളില്ലാത്ത തക്കം നോക്കി മോഷണശ്രമം. വീടിന്റെ ഭിത്തി തുരന്ന നിലയിൽ.

വീട്ടിലെ സാധനങ്ങൾ മറിച്ചിട്ടതായും കണ്ടെത്തി. പൂക്കോട്ടുംപാടം പോലീസ് അന്വേഷണം ആരംഭിച്ചു. അമരമ്പലം ഗാന്ധിപ്പടി ഉള്ളാട് സ്വദേശി ഉണ്ണി ഹസനും കുടുംബവും ചെന്നൈയിലുള്ള മകളുടെ അടുത്തായിരുന്നു. ആരുമില്ലാത്ത തക്കം നോക്കിയാണ് മോഷ്ടാക്കൾ വീട്ടിലെത്തിയത്. വീടിന്റെ പിറകുവശത്തെ ഭിത്തിയിൽ ദ്വാരമുണ്ടാക്കിയാണ് അകത്തു കടന്നത്.

എന്നാൽ വിലപിടിപ്പുള്ള ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വീട്ടുടമസ്ഥൻ പറയുന്നത്. അതേസമയം വീട്ടിലെ അടുക്കള ഭാഗത്തുള്ള ചില സാധനങ്ങളൊക്കെ മറിച്ചിട്ട നിലയിലാണ്. ഇന്നലെ രാത്രിയിൽ നടന്ന മോഷണശ്രമത്തെക്കുറിച്ച് പൂക്കോട്ടുപാടം പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തുള്ള മറ്റു സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിക്കും. നാട്ടുകാർക്ക് പോലീസ് ജാഗ്രത നിർദ്ദേശം നൽകി. അധികനാൾ വീട് പൂട്ടി പോകുന്നവർ പോലീസിൽ അറിയിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബസിൽ നിന്ന് ഇറങ്ങാനൊരുങ്ങിയ യാത്രക്കാരിയെ ചാരി നിന്നു, കൈ ഷാൾ കൊണ്ട് മറച്ചു; ബസിലെ മോഷണ ദൃശ്യങ്ങൾ പുറത്ത്, പ്രതി പിടിയിൽ
രമ്യതയിലായി ഒപ്പം വരാൻ തയ്യാറായില്ല, 29കാരിയെ സഹപ്രവർത്തകർക്ക് മുന്നിൽ വച്ച് കുത്തിക്കൊന്ന് മുൻ കാമുകൻ