കുരുന്നിനെ ജീവനോടെ കുഴിച്ചു മൂടിയ നിലയിൽ; കരച്ചിൽ കേട്ട് എത്തിയവർ കണ്ടത്...

Web Desk   | Asianet News
Published : May 29, 2020, 02:10 PM ISTUpdated : Mar 22, 2022, 07:18 PM IST
കുരുന്നിനെ ജീവനോടെ കുഴിച്ചു മൂടിയ നിലയിൽ; കരച്ചിൽ കേട്ട് എത്തിയവർ കണ്ടത്...

Synopsis

കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ മണ്ണിനടിയിൽ നിന്ന് ആൺകുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന കെട്ടിടത്തിന് സമീപത്തുള്ള ഒരു കുറ്റിക്കാട്ടിലാണ് നവജാത ശിശുവിനെ കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയത്. 

ലക്നൗ: ഉത്തർപ്രദേശിലെ സിദ്ധാർത്ഥ് ന​ഗർ ജില്ലയിലെ സോനൗര ​ഗ്രാമത്തിൽ ആൺകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. ചെറിയ കുഞ്ഞിന്റെ ദൈന്യതയോടെയുള്ള കരച്ചില്‍ കേട്ടാണ് പ്രദേശവാസികളായ നാട്ടുകാർ ഓടിച്ചെന്ന് നോക്കിയത്. മണ്ണിന് മുകളിൽ ഉയർന്നു നിൽക്കുന്ന ഒരു കുഞ്ഞിക്കാലാണ് അവർ ആദ്യം കണ്ടത്. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ മണ്ണിനടിയിൽ നിന്ന് ആൺകുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന കെട്ടിടത്തിന് സമീപത്തുള്ള ഒരു കുറ്റിക്കാട്ടിലാണ് നവജാത ശിശുവിനെ കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയത്. 

വളരെ പെട്ടെന്ന് തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാർ കുഞ്ഞിനെ വൃത്തിയാക്കി അണുബാധയില്ലെന്ന് ഉറപ്പ് വരുത്തി. കുറച്ച് മണ്ണ് വിഴുങ്ങിയെന്നല്ലാതെ കുഞ്ഞിന് മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടേഴ്സ് അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. 

ഉത്ര വധക്കേസ്; മൃതദേഹം ദഹിപ്പിച്ചത് പൊലീസിന്റെ വീഴ്ച; വിമർശനവുമായി വനിതാ കമ്മീഷൻ ...

‌കോഴിക്കോട് ജില്ലയിൽ ആറ് പേര്‍ക്ക് കൂടി കൊവിഡ്; ഒരാൾക്ക് സമ്പർക്കത്തിലൂടെ രോ​ഗബാധ ...

PREV
click me!

Recommended Stories

മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ