
ആസാം: സഹപ്രവർത്തകന്റെ പതിമൂന്ന് വയസ്സുള്ള മകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന്റെ പേരിൽ ആസാമിലെ ഗുവാഹത്തിയിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെ പോക്സോ ചുമത്തി കസ്റ്റഡിയിലെടുത്തതായി പൊലീസ്. ഡിസംബർ 31 ന് നടന്ന പാർട്ടിക്കിടയിലാണ് ഇയാൾ കുട്ടിയുടെ നേര്‍ക്ക് പീഡനശ്രമത്തിന് മുതിർന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഇരയായ പെൺകുട്ടിയുടെ അമ്മ ജനുവരി 3 ന് നൽകിയ പരാതിയിൻ മേലാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പ്രൊഫസറും ഭര്‍ത്താവും രണ്ട് മാസം പ്രായമായ കുഞ്ഞിനെ ദത്ത് നല്‍കി; പൊലീസ് കേസെടുത്തു ...
നിയമത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ച് കുറ്റാരോപിതനായ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ആസാം ഡിജെപി ബി ജെ മൽഹോത്ര വ്യക്തമാക്കിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഐപിഎസ് ഉദ്യോഗസ്ഥനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധ്യമായില്ലെന്നും ഇന്ത്യൻ എക്സ്പ്രസ് പ്രതിനിധികൾ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam