
തിരുവനന്തപുരം: അവതാരകയും മോഡലുമായ ജാഗി ജോണിന്റെ മരണത്തിൽ തുന്പ് കണ്ടെത്താനാതെ പൊലീസ്. മനശാസ്ത്രവിദ്ഗദരുടെ സഹായത്തോടെ ജാഗിയുടെ അമ്മയെ ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങൾ ഒന്നും കിട്ടിയില്ല. ഡിസംബർ 23നാണ് കുറവൻകോണത്തെ വീട്ടിൽ ജാഗി ജോണിനെ ദുരൂഹ സാചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇൻക്വിസ്റ്റ് നടപടികളിലടക്കം ഗുരുതവീഴ്ച സംഭവിച്ച കേസിൽ കാര്യമായ വിവരങ്ങൾ ഒന്നും പൊലീസിന് സംഭവസ്ഥലത്ത് നിന്ന് കിട്ടിയിട്ടില്ല.
ജാഗിയും അസുഖബാധിയായ അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. എന്നാൽ ഭർത്താവും മകനും വാഹനാപകടത്തിൽ മരിച്ചതിന് ശേഷം പരസ്പരവിരുദ്ധമായാണ് ജാഗിയുടെ അമ്മ സംസാരിക്കുന്നത്. ഇവരുടെ വീട്ടിലേക്ക് പുറത്തുനിന്നാരെങ്കിലും എത്താനുള്ള സാധ്യത കുറവാണെന്നാണ് പൊലീസിന്റെ കണ്ടെത്തിയിരുന്നു. ഇതോടെയാണ് മനശാസ്ത്രവിദഗ്ധരുടെ സഹായത്തോടെ അമ്മയെ ചോദ്യം ചെയ്തത്.
ജാഗി കുഴഞ്ഞുവീണതാണോ, ആരെലും ബലം പ്രയോഗിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത കിട്ടുമെന്നായിരുന്നു പൊലീസിന്റെ പ്രതീക്ഷ. എന്നാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മനശാസ്ത്രജ്ഞർ അമ്മയോട് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. പരസ്പരബന്ധമില്ലാത്ത മറുപടികളാണ് കിട്ടിയത്. ഇതോടെ ഒരു മാസമായിട്ടും പുരോഗതിയില്ലാത്ത കേസിൽ പൊലീസിന് വീണ്ടും വഴിമുട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam