പൊലീസിനെ കുത്തിപ്പരിക്കേൽപ്പിച്ച് രക്ഷപ്പെടാൻ കാപ്പ കേസ് പ്രതിയുടെ ശ്രമം; സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അറസ്റ്റ്

Published : Jul 21, 2023, 09:37 PM IST
പൊലീസിനെ കുത്തിപ്പരിക്കേൽപ്പിച്ച് രക്ഷപ്പെടാൻ കാപ്പ കേസ് പ്രതിയുടെ ശ്രമം; സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അറസ്റ്റ്

Synopsis

കഠിനംകുളം ചിറയ്ക്ക സ്വദേശി സജീറാണ് സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തടയാൻ ശ്രമിച്ച പൊലീസുകാരനെ കുത്തിപരിക്കേൽപ്പിക്കുകയും ചെയ്തു. 

തിരുവനന്തപുരം : കാപ്പ കേസിൽ അറസ്റ്റിലായ പ്രതി സ്റ്റേഷനിൽ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. കഠിനംകുളം പൊലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. കഠിനംകുളം ചിറയ്ക്ക സ്വദേശി സജീറാണ് സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തടയാൻ ശ്രമിച്ച പൊലീസുകാരനെ കുത്തിപരിക്കേൽപ്പിക്കുകയും ചെയ്തു. 

പിടിച്ചുനിന്നത് ദുള്‍ മാത്രം! ബംഗ്ലാദേശ് എയ്‌ക്കെതിരെ ഇന്ത്യ എയ്ക്ക് കുഞ്ഞന്‍ സ്‌കോര്‍

ഇന്ന് രാവിലെയാണ് കഠിനംകുളം പൊലീസ് കാപ്പാ കേസിലെ പ്രതി സജീറിനെ കസ്റ്റഡിയിലെടുത്തത്. രക്ഷപ്പെടാൻ ശ്രമിച്ച സജീറിനെ തടയാൻ ശ്രമിച്ച സിവിൽ പൊലീസ് ഓഫീസർ അനന്തകൃഷ്ണനെ കുത്തിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. ഇതിന് ശേഷം കത്തികൊണ്ട് സ്വയം മുറിവേൽപ്പിച്ചു. സ്റ്റേഷനിലുണ്ടായ മറ്റ് പൊലീസുകാർ സജീറിനെ കീഴ്പ്പെടുത്തുകയായിരുന്നു. രണ്ടുപേരെയും ഉടൻ ആശുപത്രിയിലേക്ക് മാറ്റി. പരിക്കുകള്‍ ഗുരുതരമല്ല. നിരവധിക്കേസുകളിൽ പ്രതിയായ സജീറിനെ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് കാപ്പാ നിയമപ്രകാരം കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ചികിത്സ നൽകിയ ശേഷം സജീറിനെ കോടതിയിൽ ഹാജരാക്കി. ജയിലേക്ക് മാറ്റി. 

ഇടിഞ്ഞു വീണേക്കാവുന്ന വീട്, സാമ്പത്തിക പ്രതിസന്ധി; പരാധീനതകളിൽ തളരാതെ മുന്നേറി ​ഗോകുൽ ​ഗോപി...

 


 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ