സഹോദരനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി; സീരിയല്‍ നടി അറസ്റ്റില്‍

Web Desk   | Asianet News
Published : Apr 25, 2021, 09:56 AM ISTUpdated : Apr 25, 2021, 10:00 AM IST
സഹോദരനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി; സീരിയല്‍ നടി അറസ്റ്റില്‍

Synopsis

കഴിഞ്ഞ ദിവസമാണ് രാകേഷ് കത്വെ എന്ന 32കാരന്റെ മൃതദേഹം ഭാഗങ്ങളാണ് ധാര്‍വാഡിന് സമീപം വനത്തില്‍ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് ഹുബ്ലി റൂറല്‍  പൊലീസ് അന്വേഷണം ആരംഭിച്ചു. 

ബെംഗളൂരു: സഹോദരനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ കേസില്‍ കന്നഡ സീരിയല്‍ നടി അറസ്റ്റില്‍. നടിയും മോഡലുമായി ഷനായ കത്വെ അറസ്റ്റിലായി. 24കാരിയായ ഷനാ, ഇരുപത്തിയൊന്നുകാരനായ കാമുകന്‍ നിയാസ്ഹമീദ് കാട്ടിഗര്‍  ഉള്‍പ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസമാണ് രാകേഷ് കത്വെ എന്ന 32കാരന്റെ മൃതദേഹം ഭാഗങ്ങളാണ് ധാര്‍വാഡിന് സമീപം വനത്തില്‍ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് ഹുബ്ലി റൂറല്‍  പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രഥമിക അന്വേഷണത്തില്‍ തന്നെ രാകേഷിന്‍റെ സഹോദരിക്ക് ഇതില്‍ പങ്കുള്ളതായി പൊലീസ് സംശയിച്ചു. പിന്നീട് വിശദമായ നടത്തിയ അന്വേഷണത്തിലാണ് ഷനായുടെ കാമുകന്‍ നിയാസ്ഹമീദ് കാട്ടിഗറിന്‍റെ മൂന്ന് സുഹൃത്തുക്കള്‍ പിടിയിലായത്.

ഷനായുടെ നിയാസ് അഹമ്മദുമായുള്ള ബന്ധത്തെ രാകേഷ് എതിര്‍ത്തിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണം ആയതെന്ന് പോലീസ് പറഞ്ഞു. ഏപ്രില്‍ 9ന് ഹുബ്ബള്ളി ഒരു സിനിമ പ്രമോഷനുമായി ബന്ധപ്പെട്ട് ഷനാ സന്ദര്‍ശിച്ചിരുന്നു. 

അതേ ദിവസം തന്നെയാണ് കൊലപാതകം നടന്നത്. കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു ഉണ്ടായത്. ഒരു ദിവസത്തിന് ശേഷം ശരീരം കഷ്ണങ്ങളായി മുറിച്ച്  നിയാസ് അഹമ്മദും കൂട്ടുകാരും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിക്ഷേപിച്ചു. ഷനായെ വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കന്യാസ്ത്രീകൾ വോട്ട് ചെയ്യാനെത്തിയപ്പോഴുണ്ടായ വാക്കേറ്റം സംഘർഷമായി, കോൺഗ്രസുകാർക്കെതിരെ കേസ്
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി