
ആലപ്പുഴ: ആലപ്പുഴയില്‍ കാപ്പ നിയമപ്രകാരം യുവാവിനെ അറസ്റ്റ് ചെയ്തു. ആലപ്പുഴ മുന്‍സിപ്പല്‍ പഴവീട് വാര്‍ഡില്‍ കമല്‍ നിവാസില്‍ കപില്‍ എന്ന കപില്‍ ഷാജി (38) ആണ് അറസ്റ്റിലായത്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരേയുള്ള ജില്ലാ പൊലീസിന്‍റെ നടപടിയുടെ ഭാഗമായാണ് ഷാജിയെ പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ കപില്‍ ഷാജിയെ റിമാന്‍റ് ചെയ്തു. ആലപ്പുഴ ജില്ലാ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരുന്ന പ്രതിയെ ഇന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റി. ആലപ്പുഴ സൗത്ത്, ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 14 ഓളം കേസുകളിലെ പ്രതിയാണ് കപില്‍ ഷാജി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam